ശ്രീതുവിനെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് ലക്ഷ്യമിട്ടതെന്ത്? കുഞ്ഞിനെ കൊന്ന അമ്മയെ അവർക്കെന്തിന്?

ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ സഹായം ചെയ്തത് സെക്‌സ് റാക്കറ്റ്. ഏഴ് മാസത്തിലേറെയായി റിമാൻഡിലായിരുന്ന ശ്രീതുവിന് വേണ്ടി ജാമ്യത്തിനായി കോടതിയിൽ എത്തിയത് ബന്ധുക്കളോ അടുത്ത പരിചയക്കാരോ ആയിരുന്നില്ല. വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മോഷണക്കേസിൽ അടുത്തിടെ അറസ്റ്റിലായ ഇളയരാജ എന്ന് വിളിക്കുന്ന തമിഴ്നാട് സ്വദേശിയും ഇയാളുടെ ഭാര്യയുമാണ് ശ്രീതുവിനെ ജാമ്യത്തിലിറക്കിയത്

ഇവർ സെക്‌സ് റാക്കറ്റ് ലഹരിമരുന്ന് കടത്ത്, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഘത്തിലെ കണ്ണികളാണ്. ജാമ്യം ലഭിച്ച ശേഷം ശ്രീതുവിനെ ഉടൻ തന്നെ തമിഴ്നാട് അതിർത്തിയോട് ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയിലേക്ക് കടത്തിക്കൊണ്ടുപോയതായും പോലീസ് കണ്ടെത്തി.

Also Read : രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്കും പങ്ക്; അറസ്റ്റ് ചെയ്ത് പോലീസ്

ജാമ്യത്തിലിറങ്ങിയ ശേഷം ശ്രീതുവിനെ ഉപയോഗിച്ച് ഈ ക്രിമിനൽ സംഘം പുതിയ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശ്രീതു വഴി തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിലരുമായി സംഘം ബന്ധം സ്ഥാപിച്ചതായി പോലീസ് സംശയിക്കുന്നു.തമിഴ്നാട്ടിൽ നിന്ന് ആഡംബര കാറുകളിൽ കേരളത്തിലെത്തി കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് ഇവരുടെ രീതി. കഴക്കൂട്ടം, തുമ്പ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.

ബാലരാമപുരം പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തുകൊണ്ടു വരുമ്പോൾ, ഇവരെ ആരോ തട്ടിക്കൊണ്ടുപോയെന്ന തരത്തിൽ സംഘം വ്യാജ പ്രചരണം നടത്തിയതായും പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് പോലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേസിൻ്റെ വിശദാംശങ്ങൾ, പ്രത്യേകിച്ച് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ശ്രീതുവിൻ്റെ നീക്കങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.

Also Read : ഒടുവിൽ അക്കാര്യം ഉറപ്പായി!! രണ്ടര വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസില്‍ പോലീസിന്‍റെ നിഗമനം തെറ്റ്

2025 ജനുവരി 30-നാണ് ബാലരാമപുരത്തെ വാടകവീട്ടിലെ കിണറ്റിൽ 2 വയസ്സുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മാവനായ ഹരികുമാറാണ് ഒന്നാം പ്രതി. ഇയാളും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു. കുട്ടിയോടുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഹരികുമാർ കുറ്റം സമ്മതിക്കുകയും കൊലപാതകത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പോലീസ് ഹരികുമാറിനെ നുണപരിശോധനയ്ക്ക് വിധേയനാക്കി. ശ്രീതു പരിശോധനയ്ക്ക് വിസമ്മതിച്ചു. തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ശ്രീതുവിനെ പുറത്തിറക്കിയ സെക്‌സ് റാക്കറ്റ് സംഘത്തെയും അവരുടെ പുതിയ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പോലീസ് അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top