രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്കും പങ്ക്; അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസില്‍ അമ്മയെ അറസ്റ്റു ചെയ്തു. ദേവേന്ദുവിനെ ജനുവരി 30നാണ് കിണറ്റില്‍ എറിഞ്ഞ് കൊന്നത്. അമ്മ ശ്രീതുവിന്റെ അറിവോടെ അമ്മാവന്‍ ഹരികുമാറാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞത്. ഒന്നാം പ്രതിയായ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനേയും പ്രതിയാക്കിയിരിക്കുന്നത്.
ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ നിര്‍ണായക തെളിവുകളാണ് പോലീസിന് ലഭിച്ചത്. ഇരുവരും തമ്മില്‍ സഹോദരനും സഹോദരിയും എന്ന നിലയില്‍ അല്ലാതെ അസാധാരണ ബന്ധമുള്ളതായി കണ്ടെത്തി. വാട്‌സാപ്പ്് ചാറ്റുകള്‍ വീണ്ടെടുത്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഈ ബന്ധത്തിന് കുട്ടി തടസമായതോടെയാണ് കിണറ്റില്‍ എറിഞ്ഞ് കൊന്നത്.
ശ്രീതു വഞ്ചനാകേസില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പാലക്കാട്ടേക്ക് താമസം മാറിയിരുന്നു. ഇവിടെ നിന്നാണ്
ബാലരാമപുരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം താനാണ് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞത് എന്ന് പറഞ്ഞ ഒന്നാം പ്രതി പിന്നീട് മൊഴിമാറ്റി. ഇതോടെ നുണ പരിശോധന നടത്തിയ ശേഷം കുറ്റപത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസ് തീരുമാനിച്ചിരുന്നു. ഹരികുമാറിനെയും ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here