പത്രങ്ങൾ പുറത്തിറങ്ങാത്ത കറുത്ത ദിനം; ബംഗ്ലാദേശിൽ ജേണലിസ്റ്റുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടന്നത് നടുക്കുന്ന കൊള്ളയും തീവയ്പ്പും

ബംഗ്ലാദേശിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളായ പ്രഥം ആലോ, ദ ഡെയ്‌ലി സ്റ്റാർ എന്നിവയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വെറുമൊരു തീവെപ്പ് മാത്രമല്ല, ഓഫീസുകൾക്കുള്ളിൽ കയറി വലിയ രീതിയിലുള്ള കൊള്ളയും നശീകരണവുമാണ് കലാപകാരികൾ നടത്തിയത്. വിദ്യാർത്ഥി നേതാവ് ഷരീഫ് ഒസ്‌മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് ധാക്കയിലെ മാധ്യമ ഓഫീസുകൾ ചോരക്കളമായത്.

വ്യാഴാഴ്ച രാത്രി 11:15-ഓടെയാണ് മുപ്പതോളം പേരടങ്ങുന്ന സംഘം കാർവാൻ ബസാറിലെ പ്രഥം ആലോ ഓഫീസിന് മുന്നിലെത്തിയത്. 12:15-ഓടെ കെട്ടിടത്തിന്റെ ഷട്ടറുകൾ തകർത്ത് അകത്തുകയറിയ അക്രമിസംഘം നാല് നിലകളുള്ള ഓഫീസ് പൂർണ്ണമായും തകർന്നു. 150-ഓളം കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും, പണം സൂക്ഷിക്കുന്ന ലോക്കറുകൾ, ജീവനക്കാരുടെ പേഴ്സണൽ സാധനങ്ങളും കലാപകാരികൾ കൊള്ളയടിച്ചു. താഴത്തെ നിലയിലുള്ള പുസ്തകശാലയിലെ പുസ്തകങ്ങളും അവർ കടത്തിക്കൊണ്ടുപോയി.

Also Read : ബംഗ്ലാദേശ് മാധ്യമങ്ങൾ ഇന്ത്യക്ക് ചാരപ്പണി ചെയ്യുന്നോ… സ്ഥാപനങ്ങൾക്ക് തീയിടുന്നതിൻ്റെ യഥാർത്ഥ കാരണം ഇതാണ്

സിസിടിവി ക്യാമറകൾ തകർക്കുകയും കെട്ടിടത്തിലെ അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കെട്ടിടത്തിന് തീയിട്ടത്. അക്രമികൾ റോഡ് തടഞ്ഞതിനാൽ ഫയർഫോഴ്സിന് കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ല. പ്രഥം ആലോ ഓഫീസിന് തീയിട്ടതിന് ശേഷം അക്രമികൾ തൊട്ടടുത്തുള്ള ഡെയ്‌ലി സ്റ്റാർ ഓഫീസിലേക്ക് നീങ്ങി. ഈ സമയം ഡെയ്‌ലി സ്റ്റാർ ഓഫീസിനുള്ളിൽ 28-ഓളം മാധ്യമപ്രവർത്തകരും ജീവനക്കാരും കുടുങ്ങിക്കിടക്കുകയായിരുന്നു.

കെട്ടിടത്തിന് താഴെ അക്രമികൾ തമ്പടിച്ചതോടെ ജീവനക്കാർ ടെറസ്സിലേക്ക് ഓടിക്കയറി വാതിലടച്ചു. കെട്ടിടത്തിൽ നിന്ന് ഉയർന്ന കറുത്ത പുക കാരണം ശ്വാസംമുട്ടിയ ഇവർ മണിക്കൂറുകളോളം മരണഭയത്തിലാണ് കഴിഞ്ഞത്. പുലർച്ചെ 4:30-ഓടെ സൈനിക ഉദ്യോഗസ്ഥൻ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഡെയ്‌ലി സ്റ്റാർ ഓഫീസിലെ കംപ്യൂട്ടറുകളും ക്യാമറകളും കന്റീനിലെ ഭക്ഷണസാധനങ്ങളും അക്രമികൾ കൊള്ളയടിച്ചു.

ഇതിനാൽ 1998-ൽ പ്രവർത്തനം ആരംഭിച്ച പ്രഥം ആലോ എന്ന പത്രത്തിന് 27 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അച്ചടി നിർത്തി വയ്‌ക്കേണ്ടി വന്നു. ഓൺലൈൻ പതിപ്പ് 17 മണിക്കൂറോളം ഓഫ്ലൈൻ ആയിരുന്നു. സമാനമായി ഡെയ്‌ലി സ്റ്റാർ പത്രവും 33 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അവധി ദിനമല്ലാതെ പ്രസിദ്ധീകരണം നിർത്തിവച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top