കര്‍ത്താവും രാജാവും വേണ്ട; ഇനി ഒരു ഹിറ്റ്ലറും; അമേരിക്കയില്‍ കുട്ടികള്‍ക്ക് പേരിടാനുള്ള നിയമങ്ങള്‍ അറിയാം

ഒരു പേരില്‍ എന്തിരിക്കുന്നു എന്നൊക്കെ പറയാറുണ്ടെങ്കിലും തോന്നിയപോലെ പേരിടാന്‍ പറ്റില്ലെന്ന് ചില രാജ്യങ്ങളില്‍ നിയമമുണ്ട്. വ്യക്തി സ്വാതന്ത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന അമേരിക്കയില്‍ മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ക്ക് ഇഷ്ടമുള്ള എന്ത് പേരും നല്‍കാന്‍ പറ്റില്ല. ഏതൊക്കെ പേരിടാം , ഇടാന്‍ പാടില്ല എന്ന കാര്യത്തില്‍ നിയമം പോലും അമേരിക്കയിലെ ചില സംസ്ഥാനങ്ങള്‍ പാസാക്കിയിട്ടുണ്ട്. 11 പേരുകള്‍ക്ക് യുഎസ്സില്‍ സമ്പൂര്‍ണ്ണ നിയന്ത്രണമുണ്ട്. ജപ്പാനിലും ചില പേരുകള്‍ കുട്ടികള്‍ക്ക് ഇടുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
ചില രാജ്യങ്ങളില്‍ രാജാവ് എന്ന് അര്‍ത്ഥമുള്ള ‘കിംഗ്’ (King) എന്നത് ഔദ്യോഗിക സ്ഥാനപ്പേരാണ്. ഈ പേര് അമേരിക്കയിലെ ന്യൂജേഴ്‌സിയിലും ടെക്‌സസിലും നിരോധിച്ചിട്ടുണ്ട്. കിംഗിന് നിരോധനമുള്ളതുപോലെ രാജ്ഞി എന്നര്‍ത്ഥമുള്ള ക്വീന്‍ (Queen ) എന്ന് പേരിടുന്നതിനും വിലക്കുണ്ട്. ചില രാജ്യങ്ങളിലും ക്വീന്‍ എന്നത് ഔദ്യോഗിക സ്ഥാനപ്പേരായതുകൊണ്ടാണ് ഈ പേരിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ജീസസ് ക്രൈസ്റ്റ് (Jesus Christ) എന്ന പേര് വിശ്വാസവുമായി ബന്ധമുളഅലതായതിനാല്‍ ഈ പേരിടാന്‍ നിയമം അനുവദിക്കുന്നില്ല. മൂന്നാമന്‍ എന്നര്‍ത്ഥം വരുന്ന റോമന്‍ ലെറ്ററിലെ III എന്ന പേര് കുഞ്ഞിന് ഇടാനും അനുമതിയില്ല. ഇതൊരു നിയമാനുസൃത പേരായി യുഎസ് ഭരണകൂടം അംഗീകരിക്കാത്തതാണ് കാരണം.
ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ കൊച്ചുകുട്ടികളുടെ പോലും മനസ്സില്‍ ഉയരുന്ന ചിത്രമാണ് ക്രിസ്മസ് ഫാദറിന്റേത്. അദ്ദേഹത്തിനു നല്‍കപ്പെട്ടിരിക്കുന്ന പേര് ”സാന്റാ ക്ലോസ്” (Santa Claus) എന്നാണ്. ഈ പേര് നിയമവൃത്തങ്ങളിലും മറ്റും ആശയക്കുഴപ്പം ഉണ്ടാക്കാനിടയുള്ളതുകൊണ്ടാണ് ഇതിനും നിയന്ത്രണമുണ്ട്.
മജസ്റ്റി (Majesty) എന്നത് അധികാരത്തിന്റെ ഭാഗമായി അടയാളപ്പെടുത്തന്നത് ആയതിനാല്‍ യുഎസിലെ ഒട്ടുമിക്ക സ്റ്റേറ്റിലും ഈ പേരിന് നിരോധനമുണ്ട്.
ക്രൂരതയുടേയും കുട്ടക്കൊലയുടേയും പര്യായമായി അറിയപ്പെടുന്ന ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ (Adolf Hitler) പേര് കുട്ടികള്‍ക്ക് ഇടുന്നതിന് അമേരിക്കയിലുടനീളം വിലക്കുണ്ട്. എക്കാലത്തും വെറുപ്പിന്റേയും ക്രൂരതയുടേയും പേരായതുകൊണ്ടാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന പേര് കൂഞ്ഞുങ്ങള്‍ക്ക് ഇടരുതെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
സംഖ്യകളോ ചിഹ്നങ്ങളോ കുഞ്ഞുങ്ങളുടെ പേരായി നല്‍കാന്‍ പാടില്ല. നിരോധനമുള്ള മറ്റൊരു പേരാണ് മിശിഹ (Messiah) 2013ല്‍ ടെന്നസിയിലെ കോടതി വിധിയിലൂടെ മിശിഹ എന്ന പേര് കുഞ്ഞുങ്ങള്‍ക്ക് ഇടാന്‍ പാടില്ലെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടാണ് ഈ പേരിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഡിജിറ്റല്‍ രംഗത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അറ്റ് @ എന്നതിനും വിലക്കുണ്ട്. അതുപോലെ തന്നെ ചിലയിടങ്ങളില്‍ കുട്ടികള്‍ക്ക് 1069 എന്നൊക്കെ പേരിടാറുണ്ടായിരുന്നു. നോര്‍ത്ത് കാരലീന, ഒഹായോ, ടെക്‌സസ്, വെര്‍ജീനിയ, മിനസോട്ട തുടങ്ങിയ സംസ്ഥാനങ്ങള്‍ അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ പേരും നിയമവിരുദ്ധമാണ്.
അമേരിക്കയില്‍ വിലക്കുള്ള പേരുകള്‍.
King
Queen
Jesus Christ
III
Santa Claus
Majesty
Adolf Hitler
Messiah
@
1069

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here