നിരോധിച്ച ഇ-സിഗരറ്റ് ഉപയോഗം പാർലമെന്റിൽ! തൃണമൂൽ എംപിയെ കുടുക്കി ബിജെപി

തൃണമൂൽ കോൺഗ്രസ് എംപിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംപി അനുരാഗ് താക്കൂർ. ഇ-സിഗരറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലോക്‌സഭയിൽ അനുരാഗ് താക്കൂർ ആഞ്ഞടിച്ചത്. ചോദ്യോത്തരവേളയ്ക്കിടെയാണ് താക്കൂർ ഈ ആരോപണം ഉന്നയിച്ചത്.

ഇ-സിഗരറ്റ് സഭയ്ക്കുള്ളിൽ അനുവദനീയമാണോ എന്നാണ് അദ്ദേഹം സ്പീക്കർ ഓം ബിർളയോട് ചോദിച്ചത്. ഇല്ല എന്ന് സ്പീക്കർ മറുപടി പറഞ്ഞപ്പോൾ, പേര് പറയാതെ തൃണമൂൽ എംപി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഭയിൽ ഇ-സിഗരറ്റ് വലിക്കുന്നു എന്നാണ് താക്കൂർ ആരോപിച്ചത്. “ഇ-സിഗരറ്റുകൾ രാജ്യത്തുടനീളം നിരോധിച്ചതാണ്. എന്നിട്ടും തൃണമൂൽ എംപിമാർ കുറച്ച് ദിവസങ്ങളായി സഭയിൽ ഇത് വലിക്കുന്നു. ദയവായി ഇത് ഉടൻ അന്വേഷിക്കണം, എന്നാണ് താക്കൂർ ആവശ്യപ്പെട്ടത്.

ഈ ആരോപണത്തിന് പിന്നാലെ തന്നെ മറ്റ് ബിജെപി എംപിമാരും എഴുന്നേറ്റ് പരാതി പറയാൻ തുടങ്ങിയതോടെ സഭയിൽ വാക്കേറ്റമുണ്ടായി. പാർലമെന്ററി മര്യാദകൾ പാലിക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ട സ്പീക്കർ ഓം ബിർള, നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. അനുരാഗ് താക്കൂറും മറ്റ് ബിജെപി എംപിമാരും ഇത് സംബന്ധിച്ച് എഴുതി നൽകിയ പരാതി ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.

ഇ-സിഗരറ്റുകൾ, അഥവാ വേപ്പുകൾ (Vapes), സാധാരണയായി നിക്കോട്ടിനും മറ്റ് ഫ്ലേവറുകളും അടങ്ങിയ ദ്രാവകം ചൂടാക്കി നീരാവി രൂപത്തിൽ വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ്. 2019ലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം (PECA) അനുസരിച്ച് ഇന്ത്യയിൽ ഇവയുടെ ഉത്പാദനം, ഇറക്കുമതി, വിൽപന, വിതരണം, സംഭരണം, പരസ്യം എന്നിവ പൂർണ്ണമായും നിയമവിരുദ്ധമാണ്. ഇവ കൈവശം വെക്കുന്നത് പോലും നിയമവിരുദ്ധമാണ്. പാർലമെന്റ് കെട്ടിടത്തിലും പരിസരത്തും പുകവലിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top