പരോളിലിറങ്ങിയത് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍; ആരാണ് ബാരാമുല്ല എം പി എഞ്ചിനീയർ റാഷിദ്

2019 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് ബാരാമുല്ല എംപി ശൈഖ് അബ്ദുൽ റാഷിദ് എന്ന എഞ്ചിനീയർ റാഷിദ്. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന് ആരോപിച്ചാണ് 2017ൽ എൻഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്‌. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമുല്ലയിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയെ പരാജയപ്പെടുത്തിയാണ് എഞ്ചിനീയർ റാഷിദ് പാർലമെന്റ് അംഗമായത്. റാഷിദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി) നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

Also Read : രാഹുലിന്റെ ഔദ്യോഗിക വസതി തയ്യാറായി; പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് താമസം മാറ്റിയേക്കും

ഇപ്പോൾ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാൻ റാഷിദിന് കോടതി പരോൾ അനുവദിക്കുകയായിരുന്നു. ജൂലൈ 24 മുതല്‍ ആഗസ്റ്റ് നാലു വരെയാണ് പരോള്‍. തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയോ കസ്റ്റഡി പരോള്‍ അനുവദിക്കുകയോ വേണമെന്നാണ് റാഷിദ് ആവശ്യപ്പെട്ടത്. ഇത് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ചന്ദര്‍ ജിത് സിംഗ് അംഗീകരിക്കുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനസമയത്ത് എംപിയെ സായുധ കാവലില്‍ വേണം പാര്‍ലമെന്റിലേക്ക് കൊണ്ടുപോകേണ്ടതെന്ന് ജയില്‍ വകുപ്പ് ഡയറക്ടര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top