കേരളത്തിലെ പുരുഷന്‍മാര്‍ക്ക് വിശ്വാസം ഏഷ്യനെറ്റ് ന്യൂസിനെ; ബാര്‍ക്കില്‍ സമഗ്ര ആധിപത്യം

ബാര്‍ക്ക് റേറ്റിങ്ങില്‍ ഇടക്കാലത്ത് ഒന്നാം സ്ഥാനത്ത് നിന്ന് താഴേക്ക് ഇറങ്ങേണ്ടി വന്നെങ്കിലും വമ്പന്‍ തിരിച്ചു വരവ് നടത്തി മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്. ഈ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ് വന്നപ്പോള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി എന്ന് മാത്രമല്ല എല്ലാ വിഭാഗങ്ങളിലും നേട്ടം കൊയ്യാന്‍ കഴിഞ്ഞു. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഒന്നാം സ്ഥാനത്തും. അതും രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിയെക്കാള്‍ ഏറെ മുന്നില്‍.
വാര്‍ത്താ ചാനലുകളുടെ പ്രധാന പ്രേക്ഷകരില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്. ഈ വിഭാഗത്തിലെ വലിയൊരു പങ്കും ഏഷ്യാനെറ്റ് ന്യൂസാണ് കാണുന്നത്. 22 വയസിന് മുകളിലുള്ള പുരുഷന്‍മാരുടെ പട്ടികയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 142 പോയിന്റ് നേടാന്‍ കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടറിന് 82 പോയിന്റ് മാത്രമാണുള്ളത്.59 പോയിന്റുളള ട്വന്റി ഫോര്‍ കൂടി മാത്രമാണ് ഈ വിഭാഗത്തില്‍ 50 പോയിന്റിന് മുകളില്‍ എത്തിയത്.
വനിതാ സ്ത്രീ പ്രേക്ഷകരുടെ കാര്യത്തിലും ഏഷ്യാനെറ്റ് ന്യൂസ് ഏറെ മുന്നിലാണ്. ഈ വിഭാഗത്തില്‍ 122 പോയിന്റാണ് ചാനലിന് നേടാനായത്. റിപ്പോര്‍ട്ടറിന് 74ഉം ട്വന്റി ഫോറിന് 57 പോയിന്റുമാണുള്ളത്. മറ്റ് ചാനലുകളെല്ലാം ഇക്കാര്യത്തിലും ഏറെ പിന്നിലാണ്. ഏഷ്യാനെറ്റിന്റെ റേറ്റിങിന്റെ പകുതിക്ക് താഴെ മാത്രമാണ് ഏറെ പാരമ്പര്യം പറയുന്ന മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങിയ ചാനലുകള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here