ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ തമ്മിൽ ചുംബനം; സംഭവം അധ്യാപികയും സഹപാഠികളും നോക്കിനിൽക്കെ

കഴിഞ്ഞ ദിവസമാണ് ബറോഡയിലെ മഹാരാജ സയാജിറാവു സർവകലാശാല (MSU) വിവാദത്തിൽപ്പെട്ടത്. ക്ലാസ് മുറിയിൽ രണ്ട് വിദ്യാർത്ഥികൾ ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതാണ് വിവാദത്തിന് കാരണമായത്. പരീക്ഷ നടക്കുന്നതിനിടയിലാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ സർവകലാശാല അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
ക്ലാസ് മുറിയിൽ വിദ്യാർത്ഥി തന്റെ അടുത്തിരിക്കുന്ന പെൺകുട്ടിയെ ചുംബിക്കുന്നതാണ് വിഡിയോ. അധ്യാപികയും സഹപാഠികളും നോക്കിനിൽക്കെയായിരുന്നു സംഭവം. മൊബൈൽ ഫോൺ ഉപയോഗിച്ച് അടുത്തിരുന്ന ആരോ വീഡിയോ ചിത്രീകരിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യം രണ്ടു വിദ്യാർത്ഥികളും അറിഞ്ഞില്ല. വീഡിയോ വൈറലായതോടെ എബിവിപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചുംബിച്ച വിദ്യാർത്ഥികളെയും പരീക്ഷാ സൂപ്പർവൈസറിനുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോയിൽ കാണുന്ന വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു എല്ലാ വസ്തുതകളും പരിശോധിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ, അവർക്കെതിരെ പുറത്താക്കൽ നടപടി ഉൾപ്പടെ സ്വീകരിക്കും. സൂപ്പർവൈസർമാർക്ക് നോട്ടീസ് നൽകും. കൂടാതെ വീഡിയോ ചിത്രീകരിച്ച വ്യക്തിയും തെറ്റുകാരാണ്. ആളെ കണ്ടെത്തി കഴിഞ്ഞാൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here