ആദ്യം നീതി കിട്ടട്ടെ എന്നിട്ട് ചായകുടിക്കാം; ബിജെപിക്കെതിരായി സംസാരിച്ച് തുടങ്ങി മെത്രാന്മാർ

ദിവസങ്ങളായി ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ വിഷയത്തിൽ ബിജെപിക്കെതിരെ പരസ്യപ്രസ്താവനകൾ നടത്താതിരുന്ന മെത്രാൻമാർ സംസാരിച്ചു തുടങ്ങുന്നതിന്റെ സൂചനയാണ് കെസിബിസി അധ്യക്ഷൻ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവയുടെ പ്രതികരണം .
നീതി ലഭിക്കാതെ ബിജെപിയുമായി എന്തു ചങ്ങാത്തമെന്നും കാതോലിക്ക ബാവ ചോദിച്ചു. ‘അവർക്ക് ആദ്യം നീതി ലഭിക്കട്ടെ എന്നിട്ട് ചായ കുടിക്കാം’എന്നായിരുന്നു ബാവായുടെ പ്രതികരണം. എടുക്കുന്ന നടപടികളുടെ പേരിൽ ആയിരിക്കും ഇനി നിലപാടുകൾ സ്വീകരിക്കുക എന്ന മുന്നറിയിപ്പും നല്കിയിരിക്കുകയാണ് ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ.
കന്യാസ്ത്രീകളുടെ ജാമ്യം പരിഗണിച്ച സെഷന്‍സ് കോടതിയാണ് കേസ് എന്‍ഐഎ കോടതിയിലേക്ക് വിട്ടത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ഉള്ളതിനാലാണ് ഈ തീരുമാനം എന്നാണ് കോടതി നിരീക്ഷണം. കന്യാസ്ത്രീകള്‍ക്കൊപ്പം കണ്ടെത്തിയ ഒരു പെണ്‍കുട്ടി നിര്‍ബന്ധമായാണ് കൊണ്ടു പോകുന്നതെന്ന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പരാതിക്കാരനായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ രവിനിഗമിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബിലാസ്പൂരിലെ ഹൈക്കോടതിയുടെ ഭാഗമായുള്ള എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് ജാമ്യഹര്‍ജി തളളിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here