കൊലയാളി അമ്മ! സ്വന്തം മകൻ ഉൾപ്പെടെ 4 കുട്ടികളെ കൊന്നത് ‘അസൂയ’ കാരണം; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഹരിയാനയിലെ പാനിപ്പത്തിലെ കല്യാണ വീട്ടിൽ ആറ് വയസ്സുള്ള കുട്ടി മുങ്ങി മരിച്ച സംഭവം അന്വേഷിച്ച പൊലീസാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. സൗന്ദര്യ ഭ്രമം കാരണം സ്വന്തം മകൻ ഉൾപ്പെടെ നാല് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. 34 കാരിയായ പൂനം എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്നെക്കാൾ സൗന്ദര്യമുള്ള മറ്റ് കുട്ടികളോടുള്ള അസൂയയാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട മറ്റ് മൂന്ന് പേരും ബന്ധുക്കളുടെ പെൺമക്കളാണ്. സഹോദരന്റെ മകളായ 9കാരിയായ ഇഷിക ആയിരുന്നു ആദ്യത്തെ ഇര. രണ്ടാമത് സ്വന്തം മകനായ 4 വയസുള്ള ശുഭം. താൻ നടത്തിയ കൊലപാതകം കണ്ടു എന്ന് ഭയന്നാണ് മകനെയും ഇവർ കൊലപ്പെടുത്തിയത്. എട്ട് വയസ്സുള്ള ജിയയായിരുന്നു അടുത്ത ഇര. അതിനു ശേഷമാണ് ഭർത്താവിന്റെ സഹോദരന്റെ മകളായ 6 വയസ്സുകാരി വിധിയെ കൊന്നത്.

ഇതെല്ലം അപകടമരണങ്ങൾ എന്നാണ് എല്ലാവരും കരുതിയിരുന്നത്. വിധിയെ കൊലപ്പെടുത്താൻ നേരത്തെയും ഇവർ ശ്രമിച്ചിരുന്നു. അന്ന് തിളച്ച ചായ ഒഴിച്ചാണ് കൊലപ്പെടുത്താൻ ശ്രമം നടന്നത്. എന്നാൽ അത് കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നു എന്ന് ആരും കരുതിയില്ല. അതിനുശേഷമാണ് കല്യാണ വീട്ടിൽ വച്ച് വെള്ളത്തിൽ മുക്കി കുട്ടിയെ കൊന്നത്. അറസ്റ്റിലായ പൂനം കുറ്റങ്ങൾ സമ്മതിച്ചതായാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top