SV Motors SV Motors

ബംഗാൾ സംഘർഷം: മരണം 14, രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി

ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഘർഷത്തെ അപലപിച്ച് നിരവധി പാർട്ടികൾ രംഗത്തെത്തി. അതിനിടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്രത്തിന് കത്തയച്ചു.

ശനിയാഴ്ച രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചതിന് തൊട്ടു പിന്നാലെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ബൂത്തുകള്‍ പ്രവര്‍ത്തകര്‍ കയ്യേറി അടിച്ച് തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ബാലറ്റ് പെട്ടികളില്‍ ബി.ജെ.പി വെള്ളം ഒഴിച്ചു നശിപ്പിച്ചതായും തൃണമൂല്‍ ആരോപിച്ചു.

സംഘർഷത്തിൽ നിരവധി തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരും കോൺ​ഗ്രസ് പ്രവർത്തകരും കൊല്ലപെട്ടതായും റിപ്പോർട്ടുണ്ട്. മൂര്‍ഷിദാബാദില്‍ അഞ്ച് തൃണമൂല്‍ പ്രവര്‍ത്തകരും നോര്‍ത്ത് 24 പാരഗ്നാസില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റും കൂച്ച്‌ബെഹാറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റും കൊല്ലപ്പെട്ടു. സ്ഥാനാര്‍ഥിയ്ക്കും ഏജന്റിനും നേരെ ബോംബാക്രമണമുണ്ടാവുകയായിരുന്നു.

ചില മേഖലകളിൽ ബിജെപി പ്രവർത്തകരും തൃണമൂൽ പ്രവർത്തക‍രും ഏറ്റുമുട്ടിയപ്പോൾ ചിലയിടങ്ങളിൽ ടിഎംസി പ്രവർത്തകരും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടൽ. അക്രമം തടയുന്നതിൽ കേന്ദ്ര സേന പരാജയപ്പെട്ടു. പ്രതിപക്ഷം അക്രമം നടത്താൻ പ്രേരിപ്പിക്കുകയാണെന്നും തൃണമൂൽ കോൺ​ഗ്രസ് ആരോപിച്ചു. അതേസമയം ബം​ഗാളിൽ തൃണമൂൽ ​ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്ന ആരോപണവുമായി കോൺ​ഗ്രസിന്റെ പശ്ചിമ ബം​ഗാൾ അദ്ധ്യക്ഷൻ അധീർ ചൗധരിയും രം​ഗത്തെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top