‘സ്ത്രീകൾ മദ്യപിച്ചാൽ സമൂഹം തകരും’; വിവാദ പരാമർശവുമായി പൊലീസ് ഉദ്യോഗസ്ഥൻ

പശ്ചിമ ബംഗാളിലെ റാണാഘട്ട് അഡീഷണൽ പൊലീസ് സൂപ്രണ്ട് (ASP) ലാൽതു ഹാൾദർ ആണ് സ്ത്രീകൾ മദ്യം കഴിക്കുന്നതിനെതിരെ വിവാദ പരാമശവുമായി എത്തിയത്. സ്ത്രീകളുടെ മദ്യപാനം സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്നു എന്നാണ് എഎസ്പിയുടെ പരാമർശം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ലാൽതു ഹാൾദർ വിവാദ പരാമർശം നടത്തിയത്.”പുരുഷന്മാർ മദ്യപിച്ചാൽ മാത്രമേ പ്രശ്നങ്ങളുണ്ടാവൂ എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ, സ്ത്രീകൾ മദ്യം കഴിക്കാൻ തുടങ്ങിയാൽ, സാമൂഹിക പ്രശ്‌നങ്ങൾ കൂടാൻ സാധ്യതയുണ്ട്,” ഈ പ്രസ്താവനയാണ് പ്രതിഷേധത്തിന് വഴിവച്ചത്.

ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ സ്ത്രീകളെക്കുറിച്ച് ഇത്തരമൊരു പരാമർശം നടത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. ഉദ്യോഗസ്ഥന്റെ ഈ വാക്കുകൾ സമൂഹത്തിൽ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വിമർശനം. ലാൽതു ഹാൾദറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവം സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ചുമുള്ള ചർച്ചകൾക്കാണ് വഴിവച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top