റെയ്ഡിനിടെ മതിൽ ചാടി രക്ഷപെടാൻ ശ്രമിച്ച് തൃണമൂൽ എംഎൽഎ; ഓടിച്ചിട്ട് പിടിച്ച് ഇഡി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച തൃണമൂൽ എംഎൽഎ അറസ്റ്റിൽ. തൃണമൂൽ കോൺഗ്രസ് എംഎൽഎയായ ജിബാൻ കൃഷ്ണ സാഹയാണ് പരിശോധനയ്ക്കിടെ ഓടി രക്ഷപെടാൻ ശ്രമിച്ചത്. അദ്ദേഹവുമായി ബന്ധപ്പെട്ട പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ നിരവധി സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു, അതിന്റെ ഭാഗമായാണ് ഇന്ന് വീട്ടിലും റൈഡ് നടന്നത്.

പശ്ചിമ ബംഗാളിലെ സ്കൂൾ അധ്യാപന നിയമനത്തിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. എംഎൽഎയുടെ വസതിയിലും ബന്ധുക്കളുടെയും പേഴ്‌സണൽ അസിസ്റ്റന്റിന്റെ വീട്ടിലും അന്വേഷണം നടക്കുകയാണ്. സാമ്പത്തിക ഇടപാട് നടന്നുയെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.


ഇഡി ഉദ്യോഗസ്ഥർ എത്തിയ ഉടനെ എംഎൽഎ വീടിന്റെ ചുറ്റുമതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അടുത്തുള്ള കൃഷിയിടത്തിൽ നിന്നുമാണ് കേന്ദ്ര സേനയും ഉദ്യോഗസ്ഥരും ചേർന്ന് ഇദ്ദേഹത്തെ പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തന്റെ കൈയിൽ ഉണ്ടായിരുന്ന ഫോണും എംഎൽഎ ഡ്രെയിനേജിലേക്ക് വലിച്ചെറിഞ്ഞു. അത് പിന്നീട് ഇഡി സംഘം കണ്ടെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top