വീട് ഒരു മാസം മുമ്പ് പാതി വിലയ്ക്ക് വിറ്റു; ആര്‍ക്കും സംശയം തോന്നാതെ ബെംഗളൂരുവില്‍ നിന്ന് മുങ്ങി; മുംബൈ വഴി തട്ടിപ്പ് ദമ്പതികള്‍ പറന്നത് കെനിയയിലേക്ക്

ബെംഗളൂരു എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വര്‍ഗീസും ഭാര്യ ഷൈനി ടോമിയും തട്ടിപ്പ് നടത്തി മുങ്ങിയത് ആസൂത്രിതമായി. ചിട്ടിയിലൂടേയും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചും സ്വരൂപിച്ച പണം സുരക്ഷിതമാക്കിയ ശേഷം ആര്‍ക്കും സംശയം തോന്നാതെയാണ് ദമ്പതികള്‍ മുങ്ങിയത്. ഇവരുടെ ബെംഗളൂരു രാമമൂര്‍ത്തിനഗറിലെ വീട് ഒരു മാസം മുമ്പ് വിറ്റിരുന്നു. സാധാരണ ലഭിക്കുന്ന വിലയിലും പകുതി വിലയ്ക്കാണ് വീട് വിറ്റത്. എന്നാല്‍ ഇതൊന്നും നിക്ഷേപകര്‍ അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.

ബെംഗളൂരുവില്‍ നിന്നും മുങ്ങിയ ദമ്പതികള്‍ കേരളത്തിലേക്കാണ് ആദ്യം എത്തിയത്. എറണാകുളത്ത് വച്ചാണ് ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. ഇവിടെ നിന്നും ഇവര്‍ കെനിയയിലേക്കു കടന്നതായും കര്‍ണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വഴി ടൂറിസ്റ്റ് വീസയിലാണ് ഇവരുടെ യാത്ര. പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതുവരെ 410 പേരാണ് തട്ടിപ്പിന് ഇരയായതായി പരാതി നല്‍കിയിരിക്കുന്നത്. ആയിരത്തോളം അംഗങ്ങളാണ് ചിട്ടി കമ്പനിയില്‍ ഭാഗമായിട്ടുളഅളത്. അതുകൊണ്ട് തന്നെ പരാതിക്കാരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top