ജയിലിൽ കൊലക്കേസ് പ്രതിയുടെ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ പകർത്തി സഹതടവുകാർ

ബെംഗളൂരു സെൻട്രൽ ജയിലിലാണ് വിചാരണത്തടവുകാരന്റെ പിറന്നാൾ ആഘോഷം സഹതടവുകാർ കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ തടവുകാർ തന്നെയാണ് മൊബൈലിൽ പകർത്തിയതും. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതാണ് വിവാദത്തിന് വഴിവച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

ഏകദേശം അഞ്ച് മാസം മുമ്പാണ് ഗുബ്ബച്ചി സീന എന്ന പ്രതിയുടെ പിറന്നാൾ ആഘോഷം നടന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നത്. തടവുകാർ ചുറ്റും നിന്ന് വലിയ കത്തി ഉപയോഗിച്ചാണ് കേക്ക് മുറിച്ചത്. പ്രതി കൊലപ്പെടുത്തിയ ആളുടെ ഭാര്യ ഈ വീഡിയോ കണ്ടതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്.

കൊലപാതക കേസിലാണ് ഇയാൾ ജയിലിൽ കഴിയുന്നത്. അറസ്റ്റ് ചെയുന്ന വേളയിൽ പ്രതി പൊലീസുകാരെ അക്രമിച്ചിരുന്നു. തുടർന്ന് ഇയാളുടെ കാലിൽ വെടിവച്ചാണ് കീഴ്പെടുത്തിയത് എന്നാണ് വിവരം. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ജയിലിനുള്ളിൽ എങ്ങനെയാണ് മൊബൈൽ ഫോൺ എത്തിയതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top