തെരുവ് നായ്ക്കൾക്ക് ചിക്കനും ചോറും; പുതിയ പദ്ധതി രൂപീകരിച്ച് കോർപ്പറേഷൻ

ബംഗളൂരു നഗരത്തിലെ തെരുവ് നായ്ക്കൾക്ക് ഇനി ഭക്ഷണത്തിനു വേണ്ടി അലയേണ്ടി വരില്ല. ദിവസവും ചിക്കനും ചോറും അടങ്ങുന്ന ഭക്ഷണം നൽകാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. നായ്ക്കൾ അക്രമാസക്തമാകുന്നത് ഇത് മൂലം കുറയ്ക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയും. ഇത് ലക്ഷ്യമിട്ടാണ് ബൃഹത് ബംഗളൂരു മഹാനഗര പാലിക(BBMP) പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ബംഗളൂരു നഗരത്തിൽ 2.8 ലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. ആദ്യഘട്ടത്തിൽ 5000 തെരുവ് നായ്ക്കൾക്കാണ് ഭക്ഷണം നൽകുക. ദിവസവും ഒരു നേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 100 ഗ്രാം ഓയിൽ എന്നിവ അടങ്ങിയിരിക്കണം എന്നാണ് നിർദ്ദേശം. ഒരു നായയുടെ ചിലവ് 22.42 രൂപയാണ്. ബിബിഎംപി ഈ പദ്ധതിക്കായി 2.9 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.

നഗരത്തിന്റെ 8 സോണുകളിലായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓരോ സോണിലും 100 വീതം കേന്ദ്രങ്ങളിൽ ഭക്ഷണ വിതരണം നടക്കും. അതിനുവേണ്ടി 36 ലക്ഷം രൂപ വീതമാണ് ഓരോ സോണിനും അനുവദിക്കുക. 500 നായ്ക്കൾക്ക് വീതം ഓരോ കേന്ദ്രങ്ങളിലും ഭക്ഷണം നൽകുമെന്നാണ് ബിബിഎംപി അറിയിച്ചിരിക്കുന്നത്.

എന്നാൽ ഈ പദ്ധതിയെക്കുറിച്ച് പല രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത്. മൃഗസ്നേഹികൾ ഇത് നല്ലതെന്ന് പറയുമ്പോഴും, മറ്റൊരു വിഭാഗം ഇതിനെ കുറ്റം പറയുകയാണ്. ജനങ്ങൾ നൽകുന്ന പണം ജനങ്ങൾക്കായി ഉപയോഗിക്കാതെ അനാവശ്യ ചെലവുകൾ നടത്തുന്നു എന്നാണ് ഇവരുടെ അഭിപ്രായം. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കാതെ ഇവയെ തീറ്റിപ്പോറ്റുന്നു എന്നാണ് ആക്ഷേപം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top