ഡെലിവറി ബോയിയെ കൊലപ്പെടുത്തി ദമ്പതികൾ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരുവിലാണ് റോഡിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ യുവാവിനെ ദമ്പതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. യുവാവ് സഞ്ചരിച്ച ബൈക്കിൽ മനഃപൂർവം കാർ ഇടിപ്പിച്ചാണ് കൃത്യം നടത്തിയത്. ദർശൻ എന്ന 24കാരണാണ് മരിച്ചത്. യുവാവിനോടൊപ്പം ഉണ്ടായിരുന്ന വരുൺ എന്ന 24കാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ദർശൻ സഞ്ചരിച്ചിരുന്ന ബൈക്കും ദമ്പതികളുടെ കാറുമായി ചെറുതായൊന്നു തട്ടി. ഇതിൽ കാറിന്റെ സൈഡ് മിറർ തകരുകയും ചെയ്തു. തുടർന്ന് പേടിച്ച ദർശൻ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാൽ, കാറിലുണ്ടായിരുന്ന ദമ്പതികൾ ദേഷ്യത്തിൽ ബൈക്കിനെ പിന്തുടക്കുകയായിരുന്നു. ഏകദേശം 2 കിലോമീറ്ററോളമാണ് ഇവർ ബൈക്കിനെ പിന്തുടർന്നത്. മനഃപൂർവം കാറിടിപ്പിച്ച് ബൈക്ക് യാത്രികരെ റോഡിലേക്ക് തെറിപ്പിക്കുകയായിരുന്നു.

കാറോടിച്ച 34കാരനായ മനോജ് കുമാർ, ഇയാളുടെ ഭാര്യയായ 30 വയസുള്ള ആരതി ശർമ്മ എന്നിവരെ പുട്ടേനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മനോജ് മാർഷ്യൽ ആർട്സ് പരിശീലകനാണെന്നാണ് വിവരം. ആദ്യം ഇത് സാധാരണ അപകടമായാണ് ജെപി നഗർ ട്രാഫിക് പൊലീസ് കേസെടുത്തത്. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാർ മനഃപൂർവം പിന്തുടർന്ന് ഇടിക്കുകയായിരുന്നു എന്ന് വ്യക്തമായത്.

അപകടത്തിന് ശേഷം പ്രതികൾ മുഖംമൂടി ധരിച്ച് സ്ഥലത്തെത്തി കാറിന്റെ തകർന്ന ഭാഗങ്ങൾ ശേഖരിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top