ബെംഗളൂരു എറണാകുളം യാത്ര എളുപ്പമാകും; വന്ദേഭാരത് അടുത്തയാഴ്ച മുതൽ; കേരളത്തിൽ 2 സ്റ്റോപ്പുകൾ

ബെംഗളൂരു എറണാകുളം വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് അടുത്തയാഴ്ച ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി ഈ സർവീസ് ഉദ്ഘാടനം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളത്ത് നിന്ന് തിരികെ ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ തിരിച്ചെത്തും.

Also Read : ‘പ്രിയ മോദി ജീ, ഭക്ഷണത്തില്‍ പാറ്റയെ വിളമ്പുന്നത് സങ്കൽപ്പിച്ച് നോക്കൂ…’; വന്ദേഭാരത്‌ ഭക്ഷണത്തില്‍ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി

കേരളത്തിൽ തൃശൂരും പാലക്കാടുമാണ് ട്രെയിന് സ്റ്റോപ്പുകൾ ഉള്ളത്. ഇതോടെ കേരളത്തിന് ലഭിക്കുന്ന നാലാമത്തെ വന്ദേഭാരത് സർവീസായിരിക്കും ബെംഗളൂരു – എറണാകുളം റൂട്ടിലേത്. ദക്ഷിണേന്ത്യയിലെ പ്രധാന ഐടി ഹബ്ബായ ബെംഗളൂരുവിൽ നിന്ന് കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ ഈ സർവീസ് സഹായിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top