മുൻ ഭാര്യയുടെ കാമുകൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ കാത്തിരുന്നു; പിന്നാലെ കൊലപാതകം

കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പ്രതി രമേശിനെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുമായി രാമകൃഷ്ണന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. മുൻപും പലതവണ ഇയാളെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു.

വ്യക്തിവൈരാഗ്യാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊല്ലപ്പെട്ട രാമകൃഷ്ണയുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 2022 ൽ രമേശും ഭാര്യയും വിവാഹ മോചിതരായിരുന്നു. അതിനു ശേഷം രാമകൃഷ്ണയെ കൊലപ്പെടുത്താനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ബാഗിനുള്ളിൽ വെട്ടുകത്തി ഒളിപ്പിച്ചുവച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസിലാണ് രമേശ് വിമാനത്താവളത്തിലേക്ക് എത്തിയത്. ബസിൽ യാത്ര ചെയ്തിരുന്നതിനാൽ ഇയാളുടെ ബാഗ് സ്കാൻ ചെയ്തിരുന്നില്ല. വിമാനത്താവളത്തിൽ എത്തിയ ശേഷം രാമകൃഷ്ണ പുറത്തിറങ്ങുംവരെ കാത്തിരുന്നു. ടെർമിനൽ 1ന്റെ പാർക്കിങ് ഏരിയയ്ക്കു സമീപം രാമകൃഷ്ണ എത്തിയപ്പോൾ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top