ഗതാഗതക്കുരുക്കിൽ ലോകത്ത് രണ്ടാമത്; ബെംഗളൂരുവിന് ഇത് ബ്ലോക്കായ നേട്ടം

ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് ഉള്ള നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു രണ്ടാമതെത്തി. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോംടോം (TomTom) പുറത്തുവിട്ട 2025-ലെ റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഐടി നഗരത്തിന് ഈ ‘അപൂർവ്വ’ നേട്ടം ലഭിച്ചത്. മെക്സിക്കോ സിറ്റിയാണ് പട്ടികയിൽ ഒന്നാമത്. 2024-ൽ മൂന്നാം സ്ഥാനത്തായിരുന്ന ബെംഗളൂരു, ഒരു വർഷത്തിനുള്ളിൽ ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ഒരു പടി കൂടി മുന്നിലെത്തി.

Also Read : ബെംഗളൂരു എറണാകുളം യാത്ര എളുപ്പമാകും; വന്ദേഭാരത് അടുത്തയാഴ്ച മുതൽ; കേരളത്തിൽ 2 സ്റ്റോപ്പുകൾ

നഗരത്തിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 36 മിനിറ്റും 9 സെക്കൻഡും വേണം. 2024-നെ അപേക്ഷിച്ച് രണ്ട് മിനിറ്റിലധികം സമയം യാത്രക്കാർക്ക് ഇപ്പോൾ അധികമായി വേണ്ടിവരുന്നു. തിരക്കുള്ള സമയങ്ങളിൽ നഗരത്തിലെ ശരാശരി വാഹന വേഗത മണിക്കൂറിൽ വെറും 13.9 കിലോമീറ്റർ മാത്രമാണ്. ബെംഗളൂരുവിലെ യാത്രക്കാർക്ക് ഒരു വർഷം ശരാശരി 168 മണിക്കൂർ ട്രാഫിക് കുരുക്കിൽ പെട്ട് മാത്രം നഷ്ടമാകുന്നു. 2025-ൽ ബെംഗളൂരു ട്രാഫിക് ഏറ്റവും രൂക്ഷമായത് മെയ് 17-നായിരുന്നു അന്ന് വൈകുന്നേരം 6 മണിക്ക് 2.5 കിലോമീറ്റർ സഞ്ചരിക്കാൻ പോലും 15 മിനിറ്റിലധികം സമയം വേണ്ടിവന്നു.

വാഹനങ്ങളുടെ എണ്ണത്തിലുള്ള അമിതമായ വർദ്ധനവ്, അടിസ്ഥാന സൗകര്യ വികസനത്തിലെ താമസം എന്നിവയാണ് ബെംഗളൂരുവിലെ കുരുക്ക് മുറുകാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കർണാടക സർക്കാർ ‘ബ്രാൻഡ് ബെംഗളൂരു’ എന്ന പേരിൽ നഗര വികസനത്തിന് ശ്രമിക്കുമ്പോഴും ട്രാഫിക് പ്രശ്നം പരിഹരിക്കപ്പെടാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top