ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങി ടെക്കി യുവതി; വീടും സ്ഥലവും വിറ്റ് തട്ടിപ്പുകാർക്ക് നൽകിയത് 2 കോടി

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുങ്ങി സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് നഷ്ടമായത് 2 കോടി രൂപ. ഈ പണം നൽകാനായി ഇവർ ഫ്ലാറ്റും രണ്ട് സ്ഥലങ്ങളും വിറ്റതായാണ് വിവരം. ബെംഗളൂരുവിലെ വിജ്ഞാൻ നഗറിൽ താമസിക്കുന്ന ബബിത ദാസ് എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്.

10 വയസ്സുള്ള മകനോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. മാസങ്ങൾക്കു മുമ്പ് കൊറിയർ കമ്പനി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഒരാൾ ഇവരെ വിളിച്ചിരുന്നു. ഇവരുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ച സംശയകരമായ ബാഗേജ് പിടിച്ചെടുത്തിട്ടുണ്ടെന്ന് ഇയാൾ അറിയിച്ചു. സംഭാഷണം ഉടൻ തന്നെ മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ചിലരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അവർ ടെക്കിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, അന്വേഷണം പൂർത്തിയാകുന്നതുവരെ പുറത്തിറങ്ങരുതെന്നും നിർദേശിച്ചു.

തുടർന്ന്, മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. സഹകരിച്ചില്ലെങ്കിൽ മകന്റെ ഭാവിയെ ബാധിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്നാണ് ടെക്കി തട്ടിപ്പുകാരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിച്ചത്.
ആദ്യം മലൂരിലുള്ള രണ്ട് സ്ഥലങ്ങൾ കുറഞ്ഞ വിലയ്ക്ക് വിറ്റു. പിന്നീട് വിജ്ഞാൻ നഗറിലെ സ്വന്തം ഫ്ലാറ്റും വിറ്റ് പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതിനു പുറമെ, ബാങ്കിൽ നിന്ന് കടം എടുത്തും ഇവർ പണം നൽകി. മൊത്തത്തിൽ, യുവതിക്ക് ഏകദേശം 2 കോടി രൂപ നഷ്ടമായി.

പണം നൽകി കഴിഞ്ഞപ്പോൾ, സമീപത്തെ പോലീസ് സ്റ്റേഷനിൽ പോയാൽ പണം തിരികെ കിട്ടുമെന്ന് തട്ടിപ്പുകാർ പറഞ്ഞു. അതിനുശേഷം അവർ പെട്ടെന്ന് ഫോൺ കട്ട് ചെയ്യുകയും നമ്പറുകൾ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവതി വൈറ്റ്‌ഫീൽഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top