കയ്യിൽ ബെർത്ത് നമ്പർ പതിപ്പിച്ച്, ടിക്കറ്റില്ലാതെ 56 സ്ത്രീകൾ; ബംഗാളിൽ മനുഷ്യക്കടത്ത് ശ്രമം ആർപിഎഫ് പൊളിച്ചതിങ്ങനെ…

പശ്ചിമ ബംഗാളിലെ ജൽപൈഗുരി, കൂച്ച് ബെഹാർ, അലിപുർദുവാർ ജില്ലകളിൽ നിന്നും 56 സ്ത്രീകളെ കടത്തുന്നതിനിടെ റെയിൽവേ സംരക്ഷണ സേന പിടികൂടി. ന്യൂ ജൽപൈഗുരി-പട്‌ന ക്യാപിറ്റൽ എക്‌സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌യുകയായിരുന്നു ഇവർ. ബംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് സ്ത്രീകളെ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
ട്രെയിനിലെ പരിശോധനയ്ക്കിടെ അസാധാരണമായി യുവതികൾ കൂട്ടത്തോടെ യാത്ര ചെയ്യുന്നത് ആർപിഎഫിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ കൈകളിൽ ബെർത് നമ്പറും സീറ്റ് നമ്പറും പതിച്ചിട്ടും ഉണ്ടായിരുന്നു. ആർക്കും ടിക്കറ്റുകളും ഉണ്ടായിരുന്നില്ല. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ നൽകിയതിനെ തുടർന്ന് എല്ലാവരെയും കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവിൽ ജോലി കിട്ടി എന്നുള്ള ഓഫർ ലെറ്ററോ, മറ്റു രേഖകളോ ഈ സ്ത്രീകളുടെ കൈവശം ഇല്ലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർപിഎഫും റെയിൽവേ പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ സ്ത്രീകളെ അവരുടെ കുടുംബങ്ങൾക്ക് കൈമാറി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here