മദ്യത്തിന് ഡെപ്പോസിറ്റ് ഉടനില്ല; ഓണക്കച്ചവടത്തെ ബാധിക്കുമെന്ന് ബെവ്‌കോയ്ക്ക് ആശങ്ക

കുപ്പികള്‍ വലിച്ചെറിഞ്ഞ് പരിസ്ഥിതി നശീകരണം ഉണ്ടാക്കാതിരിക്കാന്‍ തമിഴ്‌നാട് മോഡലില്‍ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ് വാങ്ങുന്നത് ഉടന്‍ നടപ്പാക്കില്ല. ഓണക്കച്ചവടം കഴിഞഅഞ ശേഷം മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ എന്ന് ബെവ്‌കോ പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും കോടികളുടെ കച്ചവടമാണ് ഓണക്കാലത്ത് നടക്കുന്നത്. ഇതിനെ ബാധിക്കുന്ന തരത്തില്‍ ഉടന്‍ പദ്ധതി നടപ്പാക്കേണ്ട എന്നാണ് തീരുമാനം.
അടുത്തമാസം ഒന്നാം തീയതി മുതല്‍ വില വര്‍ദ്ധന നടപ്പാക്കാനായിരുന്നു തീരുമാനം. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പത്താം തീയതി മുതല്‍ ഇത് നിലവില്‍ വരും എന്നാണ് പുതിയ അറിയിപ്പ്. മദ്യം വാങ്ങുമ്പോള്‍ അധികമായി 20 രൂപ ഈടാക്കുകയും പ്ലാസ്റ്റിക് കുപ്പി തിരികെ നല്‍കുമ്പോള്‍ പണവും തിരികെ നല്‍കുന്നതുമാണ് പദ്ധതി.
മദ്യം വാങ്ങിയ ഔട്ട്‌ലെറ്റുകളില്‍ തന്നെ കുപ്പി തിരികെ ഏല്‍പ്പിക്കണം. ക്യുആര്‍ കോഡ് പരിശോധിച്ചാണ് ഇത് ഉറപ്പാക്കുന്നത്. വാങ്ങിയ ആള്‍ തന്നെ കുപ്പി തിരികെ നല്‍കണമെന്നില്ല. ആര് ഔട്ട് ലെറ്റില്‍ കൊടുത്താലും പണം ലഭിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ 800 രൂപയ്ക്ക് മുകളില്‍ വരുന്ന മദ്യം ഗ്ലാസ് ബോട്ടിലില്‍ വിതരണം ചെയ്യാന്‍ ബെവ്‌കോ തീരുമാനിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here