ബെവ്‌കോ പ്രീമിയം കൗണ്ടറുകൾ ഡിജിറ്റലാകുന്നു! മദ്യം വാങ്ങാൻ ഇനി കാർഡും ഫോണും കരുതാം

കേരളത്തിലെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപ്പനയ്ക്ക് പണമിടപാടുകൾ ഒഴിവാക്കി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നു. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് ബെവ്‌കോ എംഡി പുറപ്പെടുവിച്ചു.
മാർച്ച് 15 മുതൽ പ്രീമിയം കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല. പകരം യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി മാത്രമേ പണമടയ്ക്കാൻ സാധിക്കൂ. ഫെബ്രുവരി 15 മുതൽ കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റിന് മുൻഗണന നൽകും. ഈ സമയം മുതൽ പരമാവധി ഡിജിറ്റൽ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും.
ബെവ്‌കോയുടെ കീഴിലുള്ള എല്ലാ വെയർഹൗസ് മാനേജർമാരും തങ്ങളുടെ പരിധിയിലുള്ള പ്രീമിയം ഷോപ്പുകളിൽ ഈ നിർദ്ദേശം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അഴിമതി തടയുന്നതിനും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. സാധാരണ കൗണ്ടറുകളിൽ പണമിടപാട് തുടരുമെങ്കിലും പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ സംവിധാനം പൂർണ്ണമായും നിർബന്ധമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here