ടൂറിസം കേന്ദ്രങ്ങളിൽ ഇൻസ്റ്റന്റ് ബിയർ; ലക്ഷ്യം 500 കോടിയുടെ അധിക വരുമാനം

സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം വിൽക്കാനുളള ബെവ്കോ ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ പറഞ്ഞെങ്കിലും, വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ സർക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് ബിവറേജസ് കോർപറേഷൻ. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ഇന്‍സ്റ്റന്‍റ് ബിയര്‍ വിൽക്കാൻ അനുമതി തേടി ബെവ്കോ വിശദമായ ശുപാര്‍ശ നൽകി.

Also Read : ഓൺലൈൻ വഴി മദ്യം; വിതരണം സ്വിഗ്ഗി വഴി; ശുപാർശയുമായി ബെവ്കോ

ഡ്രാഫ്റ്റ് ബിയറിനും (Draugt Beer) ക്രാഫ്റ്റ് ബിയറിനും (Craft Beer) അനുമതി നൽകണമെന്നാണ് ബെവ്കോയുടെ ആവശ്യം. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇത് വിൽക്കാൻ അനുമതി നൽകിയാൽ 500 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ.

Also Read : കുപ്പിയിൽ ദ്വാരം ഉണ്ടാക്കി; എലികൾ കുടിച്ചു തീർത്തത് 802 കുപ്പി മദ്യം…

തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കാനുള്ള തീരുമാനവുമായി കഴിഞ്ഞ ദിവസമാണ് ബെവ്കോ മുന്നോട്ടെത്തിയത്. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ മദ്യവിൽപ്പന എന്ന ആശയം മുന്നോട്ട് വച്ചതെന്ന് ഇന്നലെ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top