‘ഭഗവദ്ഗീതയും ഭരണഘടനയും ഒന്നുതന്നെ’; പവൻ കല്യാണിന്റെ പ്രസ്താവന വിവാദത്തിൽ

ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. ഭഗവദ്ഗീതയും ഭരണഘടനയും ഒന്നുതന്നെയാണെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. കർണാടകയിലെ ഉഡുപ്പിയിലുള്ള ശ്രീകൃഷ്ണ മഠത്തിൽ നടന്ന ‘ഗീതാ ഉത്സവ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ധർമ്മവും ഇന്ത്യൻ ഭരണഘടനയും ഒന്നുതന്നെയാണ്’. ഭഗവദ്ഗീതയാണ് നമ്മുടെ രാജ്യത്തിന്റെ ആദ്യത്തെ ഭരണഘടന എന്നും അദ്ദേഹം പറഞ്ഞു. ധർമ്മം വഴി കാണിക്കുന്നതുപോലെ, നിയമപരമായി വഴി കാണിക്കുന്നതാണ് ഭരണഘടന. നല്ലതും നീതിയുള്ളതുമായ സമൂഹം ഉണ്ടാക്കുക എന്നതാണ് രണ്ടിന്റെയും ലക്ഷ്യം എന്ന് അദ്ദേഹം വാദിച്ചു.
പവൻ കല്യാണിന്റെ ഈ വിവാദ പരാമർശത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.”ഭരണഘടന മതേതരമാണ്, അതിൽ ധർമ്മത്തിന് സ്ഥാനമില്ല, നിയമത്തെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും അറിയാത്ത ആളാണ് ഇങ്ങനെയുള്ള പ്രസ്താവന നടത്തുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ ബിജെപി അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് ശരിയാണെന്നും രണ്ടിന്റെയും അടിസ്ഥാന ആശയങ്ങൾ ഒന്നുതന്നെയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here