‘മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം ഭാരതാംബ’ !! ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ട് എൻഎസ്എസുകാർ

ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള വിവാദം പുതിയ തലങ്ങളിലേക്ക്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങൾ മുറുകിയിരിക്കെ, വിഷയം പ്രാദേശിക തലത്തിലും തർക്കങ്ങൾക്ക് വഴിവയ്ക്കുകയാണ്. തൃശൂർ മാള കുഴൂരിൽ എൻഎസ്എസ് സംഘടിപ്പിച്ച യോഗാദിന പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വിവാദം സൃഷ്ടിച്ചത്.
നായർ സമുദായത്തിന്റെ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ചതാണ് തർക്കത്തിൽ കലാശിച്ചത്. മാള കുഴൂർ 2143 -ാം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിൽ ഒരു ആർഎസ്എസ് നേതാവാണ് മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം കൂടി വച്ചത്.
ആർഎസ്എസിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി എൻഎസ്എസിനെ മാറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുവിഭാഗം രംഗത്ത് വന്നതോടെ പരിപാടി തടസ്സപ്പെട്ടു. പരിപാടിയിൽ നിന്ന് ആർഎസ്എസ് നേതാവിനെ എൻഎസ്എസുകാർ ഇറക്കിവിട്ടു. തുടർന്ന് മാള പൊലിസെത്തി പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here