ദുല്‍ഖറും പൃഥ്വിരാജും എന്‍ഐഎക്ക് മുന്നിലും ഇരിക്കേണ്ടി വരും; ഭൂട്ടാന്‍ കാറിന്റെ പിന്നാലെ കൂടുതല്‍ കേന്ദ്രഏജന്‍സികള്‍

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തില്‍ കൂടുതല്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം ഉറപ്പായി. നിലവില്‍ കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംകൂറാണ് നടക്കുന്നതെങ്കിലും അതിലൂടെ കണ്ടെത്തിയ വിഷയങ്ങളില്‍ രാജ്യവിരുദ്ധ ഇടപാടുകളുടെ നിരവധി സൂചനകളാണ്. മുപ്പത് ലക്ഷം രൂപ മുതല്‍ കോടികളുടെ ഇടപാടുകള്‍ ഇത്തരം കാര്‍ കച്ചവടത്തില്‍ നടന്നിട്ടുണ്ട്. കള്ളപ്പണ ഇടപാടിന്റെ സൂചനകളുമുണ്ട്.
നിലവില്‍ പുറത്തു വരുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ, ഇഡി, ജിഎസ്ടി തുടങ്ങിയ കേന്ദ്രഏജന്‍സികളുടെ അന്വേഷണം ഉറപ്പായിട്ടുണ്ട്. മറ്റൊരു രാജ്യത്ത് നിന്ന് എത്തിച്ച കാര്‍ രാജ്യ വ്യാപകമായി വിതരണം ചെയ്യാ ഈ ലോബിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ മറ്റ് എന്തൊക്കെ ഇത്തരക്കാര്‍ കടത്തിയിട്ടുണ്ട് എന്ന് ഏജന്‍സികള്‍ക്ക് സംശയമുണ്ട്. മയക്കുമരുന്ന് ഇടപാട് അടക്കം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കാറുകളുടെ രജിസ്‌ട്രേഷന് വ്യാപകമായി വ്യാജരേഖകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. സൈന്യത്തിന്റെ പേരില്‍ പോലും ഇത്തരം വ്യജരേഖകള്‍ നിര്‍മ്മിച്ചു എന്നാണ് കണ്ടെത്തല്‍.
ALSO READ : ദുൽഖറിന് കുരുക്ക് മുറുകുന്നു; പരിവാഹൻ സൈറ്റിൽ തിരിമറി നടന്നതായി സംശയം
കാറുകളുടെ ഇടപാടുകള്‍ നടത്തിയത് കള്ളപ്പണ വെളുപ്പിക്കലിന്റെ ഭാഗമായാണോ എന്ന് പരിശോധിക്കാനാണ് ഇഡി എത്തുന്നത്. അതുകൊണ്ട് തന്നെ വാഹനങ്ങളുടെ രേഖകള്‍ക്ക് ഒപ്പം വിലയായി നല്‍കിയ പണത്തിന്റെ കണക്കുകളും നടന്‍മാരായ ദുല്‍ഖറും പൃഥ്വിരാജും അമിത് ചക്കാലയ്ക്കലും നല്‍കണം. സ്വഭാവികമായും നടന്‍മാരുടെ ബിസിനസുകളുടെ മുഴുവന്‍ കണക്കുകളും കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടി വരും. ഇഡിയെ കൂടാതെ ജിഎസ്ടി തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന പരിശോധനയും നടത്താന്‍ തീരുമാനമായിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ ഇടപാടുകളിലേക്ക് കേന്ദ്ര ഏജന്‍സികള്‍ കടക്കുമ്പോള്‍ മമ്മൂട്ടിയും കേന്ദ്ര ഏജന്‍സിയുടെ നിഴലില്‍ ആകും എന്ന് ഉറപ്പാണ്. മമ്മൂട്ടി ഇപ്പോള്‍ തമാസിക്കുന്ന ഇളമക്കരയിലെ വീട്ടിലാണ് ഈ തട്ടിപ്പ് കാറുകളെല്ലാം ഉണ്ടായിരുന്നത്. പനമ്പിള്ളി നഗറില്‍ മമ്മൂട്ടി മുമ്പ് താമസിച്ചിരുന്ന വീട്ടിലെ ഗരേജിലും റെയ്ഡ് നടന്നിട്ടുണ്ട്. മമ്മൂട്ടിയുടെ പേരിലുളള കാറുകളെല്ലാം നിയമപരം എന്ന് പറയുമ്പോഴും എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധയും വാഹനകാര്യങ്ങളില്‍ നല്ല അറിവുമുള്ള നടന്‍ ദുല്‍ഖറിന്റെ ഇത്തരം കാറുകളെ കുറിച്ച് ഇതുവരെ അറിഞ്ഞില്ലേ എന്ന ചോദ്യവും ഏജന്‍സികള്‍ ഉന്നയിക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here