ഒരു വസ്സുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു; മുത്തശ്ശി ഓടി വന്നെങ്കിലും തടയാനായില്ല

ബീഹാറിലെ ഒരു ഗ്രാമത്തിൽ ഒരു വയസ്സുള്ള ആൺകുട്ടി ഒരു മൂർഖനെ കടിച്ചു കൊന്നതായി പ്രദേശവാസികൾ അവകാശപ്പെടുന്നു. വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്.

കുടുംബാംഗങ്ങൾ കുട്ടിയെ ബെട്ടിയ പട്ടണത്തിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി എത്തിച്ചു. ജീവനുള്ള പാമ്പിനെ കടിച്ചതിന് തൊട്ടുപിന്നാലെ ബോധരഹിതനായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത് .

മജ്ഹൗലിയ ബ്ലോക്കിന് കീഴിലുള്ള മൊഹച്ചി ബങ്കത്വ ഗ്രാമത്തിലെ വീട്ടിൽ വെച്ച് പാമ്പിനെ പിടികൂടിയതായി കുടുംബാംഗങ്ങൾ അവകാശപ്പെടുന്നു. മുത്തശ്ശി പാമ്പിനൊപ്പം കുട്ടിയെ കണ്ടിരുന്നു. അടുത്ത എത്തിയ ഉടൻ തന്നെ ഗോവിന്ദ് കുമാർ എന്ന ഒരു വയസ്സുകാരൻ പാമ്പിനെ പിടികൂടി കടിക്കുകയായിരുന്നു.

കടിച്ചു വലിച്ച പാമ്പിനെ ഉടനെ തന്നെ തറയിൽ ഇടുകയും തൽക്ഷണം പാമ്പ് ചാവുകയുമായിരുന്നു, ഉടനെ കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു. കുട്ടി നിലവിൽ മെഡിക്കൽ നിരീക്ഷണത്തിലാണ്, എന്തെങ്കിലും ലക്ഷണങ്ങൾ കാണിച്ചാൽ വിഷബാധയ്ക്കുള്ള ചികിത്സ ആരംഭിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top