ബിഹാറിലെ തോല്‍വി: കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ച് ലാലുവിന്റെ മകള്‍; തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു

ബിഹാറില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ആര്‍ജെഡിക്ക് വീണ്ടും തിരിച്ചടി. രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ പ്രഖ്യാപിച്ചു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായും എക്‌സ് പോസ്റ്റില്‍ രോഹിണി വ്യക്തമാക്കി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും രോഹിണി കുറിച്ചിട്ടുണ്ട്.

സഹോദരനായ തേജസ്വി യാദവുമായുള്ള അഭിപ്രായ ഭിന്നത കാരണമാണ് രോഹിണി പാര്‍ട്ടിവിട്ടത് എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ അവര്‍ തേജസ്വിക്കെതിരെ വിമര്‍ശനം ഒന്നും ഉന്നയിച്ചിട്ടില്ല. എന്നാല്‍ തേജസ്വിയുടെ പ്രധാന ഉപദേഷ്ടാവ് സഞ്ജയ് യാദവിെന്റെ പേര് എടുത്ത് പറഞ്ഞ് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ സഞ്ജയ് യാദവിന്റെ അമിത പ്രാധാന്യത്തില്‍ നേരത്തെയും രോഹിണി എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
2022ല്‍ ലാലുപ്രസാദ് യാദവിന് ഒരു വ്യക്ക രോഹിണി ആചാര്യ ദാനം ചെയ്തിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. നേരത്തെ ലാലു പ്രസാദിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here