ബീഹാറിലേത് വോട്ടുകൊള്ളയെന്ന് പറഞ്ഞ് തടിയൂരാൻ കോൺഗ്രസ്; വലിയ തട്ടിപ്പ് നടന്നെന്ന് ആരോപണം

ബീഹാറിലെ തോൽവിയുടെ കാരണം വോട്ടുകൊള്ളയെന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണെന്നും, നടന്നത് വോട്ടുകൊള്ളയാണെന്നും കോൺഗ്രസ് പാർട്ടി ആരോപിണം ഉയർത്തി. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിൻ്റെ തീരുമാനം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗുരുതരമായ ആരോപണം ഉയർത്തിയത്.
“വലിയ തട്ടിപ്പുകൾ നടന്നു. അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരെ ശക്തമായിട്ടുള്ള നിയമ നടപടികളും തുടർനടപടികളും ഉണ്ടാവും. ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കുമെന്നും” വേണുഗോപാൽ പറഞ്ഞു. ബീഹാർ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യും. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവുമായി സംസാരിച്ചതായും കെ.സി. വേണുഗോപാൽ അറിയിച്ചു. നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പിൽ നമുക്ക് വിജയിക്കാൻ കഴിഞ്ഞില്ല എന്ന ഫെയ്സ്ബുക് പോസ്റ്റുമായി രാഹുൽ ഗാന്ധി ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here