ബിഹാറിന് കോളടിച്ചു; മണ്ണിനടിയിലുള്ളത് 40,000 കോടിയുടെ സ്വർണ്ണ നിക്ഷേപം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ബിഹാറിന്റെ വികസനത്തിൻ്റെ ദിശ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള ജാക്ക്‌പോട്ട് അടിച്ചിരിക്കുന്നു. ബിഹാറിലെ മണ്ണിനടിയിൽ രാജ്യത്തെ ഏറ്റവും വലിയ സ്വർണശേഖരം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ 222.88 മില്യൺ ടൺ സ്വർണ അയിരാണ് ബിഹാറിൽ കണ്ടെത്തിയത്.
Also Read : ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍; കിതച്ച് ഇന്ത്യാ സഖ്യം
ഇതിൽ 37.6 ടൺ സ്വർണത്തിൻ്റെ അംശം അടങ്ങിയിരിക്കുന്നു എന്നാണ് വിലയിരുത്തൽ. ഇന്നത്തെ വിപണി വിലയനുസരിച്ച് ഇതിൻ്റെ മൂല്യം 40,000 കോടി രൂപയ്ക്ക് മുകളിലാണ്. ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണ ശേഖരത്തിൻ്റെ 44 ശതമാനത്തിന് തുല്യമാണ് ഈ സ്വർണ്ണ നിക്ഷേപം. ബിഹാറിലെ കർമാട്ടിയ, ജാഝ, സോനോ മേഖലകളിലായാണ് ഈ വൻ ശേഖരം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയുടെ ധാതുസമ്പത്തിലേക്ക് കാര്യമായ സംഭാവന ചെയ്യാത്ത സംസ്ഥാനമാണ് ബിഹാർ. എന്നാൽ ഈ കണ്ടെത്തലോടെ രാജ്യത്ത് ഏറ്റവുമധികം സ്വർണ ശേഖരമുള്ള സംസ്ഥാനം ബിഹാറായി മാറും. ഖനനം ആരംഭിച്ചാൽ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും, ഉയർന്ന തൊഴിലവസരം, അടിസ്ഥാന സൗകര്യ മേഖലയിലെ മുന്നേറ്റം, നിക്ഷേപ വളർച്ച എന്നിവ സാധ്യമാകുമെന്നും ബിഹാർ സർക്കാർ പ്രതീക്ഷിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം സ്വർണം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം കർണാടക ആണെങ്കിലും മണ്ണിനടിയിലെ കരുതൽ ശേഖരത്തിൻ്റെ കാര്യത്തിൽ 44% വിഹിതവുമായി ബിഹാറാണ് ഒന്നാമത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here