നേപ്പാൾ വഴി പാക് ഭീകരർ നുഴഞ്ഞുകയറിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ബീഹാർ അതീവ ജാഗ്രതയിൽ

പാകിസ്ഥാൻ ഭീകരർ നുഴഞ്ഞുകയറി എന്ന വിവരത്തെ തുടർന്ന് ബീഹാറിൽ അതീവ ജാഗ്രത. ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ മൂന്ന് ഭീകരർ നേപ്പാൾ അതിർത്തി വഴി ബീഹാറിലേക്ക് നുഴഞ്ഞുകയറിയതായാണ് ഇന്റലിജൻസ് വിവരം.
റാവൽപിണ്ടിയിലെ ഹസ്‌നൈൻ അലി, ഉമർകോട്ടിലെ ആദിൽ ഹുസൈൻ, ബഹാവൽപൂരിലെ മുഹമ്മദ് ഉസ്മാൻ എന്നിവരാണ് ബിഹാറിലേക്ക് കടന്നത്. പരിശോധനയ്ക്കായി ഇവരുടെ വിവരങ്ങൾ അതിർത്തി ജില്ലകളിലേക്കും അയച്ചിട്ടുണ്ട്.
ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഈ മാസം ആദ്യം ഇവർ കാഠ്മണ്ഡുവിൽ എത്തിയതായും പിന്നീട് അവിടുന്ന് ബീഹാറിലേക്ക് കടന്നതായാണ് വിവരം. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സംഭവം. അതിനാൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികളെക്കുറിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
എല്ലാ ജില്ലാ ഇന്റലിജൻസ് യൂണിറ്റുകൾക്കും നിരീക്ഷണം ശക്തമാക്കാനും, ഫീൽഡ് വിവരങ്ങൾ ശേഖരിക്കാനും, സംശയാസ്പദമായ പ്രവർത്തനങ്ങൾക്കെതിരെ ഉടനടി നടപടിയെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. നുഴഞ്ഞുകയറ്റക്കാർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here