ബീഹാർ റാലിക്കിടെ പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ചയാൾ അറസ്റ്റിൽ; രാഹുൽ മാപ്പ് പറയണമെന്ന് നേതാക്കൾ

ബീഹാറിൽ നടന്ന പ്രതിപക്ഷ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചയാളെ വിളിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാ ബ്ലോക്ക് പൊതുയോഗത്തിനിടെയാണ് മോദിക്കും അമ്മയ്ക്കും എതിരെ പ്രതി അസഭ്യം പറഞ്ഞത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി.

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ആർജെഡി നേതാവ് തേജസ്വി യാദവിന്‍റെയും നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര നടന്നത്. കോൺഗ്രസ് പതാകയേന്തി വേദിയിൽ നിന്നാണ് ഇയാൾ മോദിയെയും അമ്മയെയും അധിക്ഷേകരമായ വാക്കുകൾ പറഞ്ഞത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിനു പിന്നാലെ കോൺഗ്രസ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് ഉയരുന്നത്.

പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രൂക്ഷമായി വിമർശിച്ചു. രാജ്യത്തിന്റെ ജനാധിപത്യത്തിന്മേലുള്ള “കറ”യാണിത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും അമിത് ഷാ വിമർശിച്ചു. അനാചാരത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു എന്നും റാലിയിൽ പങ്കെടുത്ത നേതാക്കൾ മാപ്പ് പറയണമെന്നും ആർജെഡി നേതാവ് തേജസ്വി യാദവും ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top