അയോധ്യ മാതൃകയില്‍ ജാനകി ക്ഷേത്രം; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 882 കോടിയുടെ ഹിന്ദുത്വ പ്രീണനവുമായി നിതീഷ് കുമാർ

അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ ബീഹാറില്‍ സീതാ ദേവിക്ക് അമ്പലം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഖ്യാപനം. സീതാദേവിയുടെ ജന്മസ്ഥലമായി വിശ്വസിക്കുന്ന സീതാമഢി ജില്ലയിലെ പുനൗര ധാം ജാനകി മന്ദിറാണ് പുനര്‍ നിര്‍മ്മിക്കുക. ഇതിനായി 882 കോടിയുടെ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ബിജെപിയുമായി സഖ്യത്തിലായ ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി ഹിന്ദു വോട്ടുകള്‍ പെട്ടിയിലാക്കാനുളള തന്ത്രമായാണ് നിതീഷിന്റെ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്. പുനൗര ധാം ജാനകി മന്ദിറിന്റെ നവീകരണത്തിന് 137 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് 728 കോടി രൂപയും ചെലവഴിക്കും എന്നാണ് പ്രഖ്യാപനം.
ഓഗസ്റ്റില്‍ തറക്കില്ലിട്ട് വേഗത്തിൽ പൂര്‍ത്തിയാക്കുമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ഇതിനായി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാസ്റ്റര്‍ പ്ലാനിംഗ്, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടൻ്റായ നോയിഡ ആസ്ഥാനമായ ഡിസൈന്‍ അസോസിയേറ്റ്സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. രാമക്ഷേത്ര നിര്‍മ്മാണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രചരണ വിഷയമായി ഉയര്‍ത്തിയിരുന്നു. സമാന തന്ത്രമാണ് നിതീഷും പയറ്റാന്‍ ഒരുങ്ങുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here