‘ബിഹാറിൽ ബിജെപിയുടെ റിമോട്ട് കൺട്രോൾ ഭരണം’; വിമർശിച്ച് രാഹുൽ ഗാന്ധി

ബിഹാർ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മുഖം ഉപയോഗിച്ച് ബിജെപി, സംസ്ഥാന ഭരണം റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

‘ബിഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറാണെങ്കിലും, സംസ്ഥാനത്ത് യഥാർത്ഥ അധികാരം ബിജെപിയ്ക്കാണ്. നിതീഷ് കുമാറിനെ ഒരു മുഖമായി മാത്രം ഉപയോഗിക്കുന്നു. എന്നാൽ ഭരണം പൂർണ്ണമായും അവരുടെ റിമോട്ട് കൺട്രോളിലാണ്,” നിതീഷ് കുമാർ വെറും നോക്കുകുത്തിയായി മാറിയെന്നും’ രാഹുൽ ഗാന്ധി വിമർശിച്ചു.

‘മഹാരാഷ്ട്രയിലും ഹരിയാനയിലും അവർ വോട്ട് മോഷ്ടിച്ചു. ബിഹാറിലും അതുതന്നെ ചെയ്യാൻ ശ്രമിക്കും. നിതീഷ് കുമാർ തൻ്റെ മുന്നണി മാറ്റത്തിലൂടെ ബിഹാർ ജനതയെ വഞ്ചിച്ചതായി രാഹുൽ ആവർത്തിച്ചു. ബിഹാറിലെ സാമൂഹിക നീതിക്കും പാവപ്പെട്ടവർക്കും വേണ്ടി കോൺഗ്രസ് പോരാട്ടം ശക്തമാക്കുമെന്നും, സംസ്ഥാനത്ത് തൻ്റെ പാർട്ടി കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും’ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top