ഉൾട്ട അടിച്ചോ? അന്ധവിശ്വാസ ബില്ലിൽ കോടതിയിൽ മലക്കം മറിഞ്ഞ് സർക്കാർ

അനാചാരവും ആഭിചാരവും തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ സാധ്യത പരിശോധിച്ചുവരികയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാങ്കേതികമായ പ്രശ്നങ്ങൾ കാരണമാണ് വൈകുന്നതെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു.
എന്താണ് ഇതിനുള്ള തടസ്സമെന്ന് കോടതി ചോദ്യമുയർത്തി. അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലാണ് അന്ധവിശ്വാസത്തിനെതിരായ നിയമനിർമ്മാണം സജീവപരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. സജീവപരിഗണന എത്ര കാലം നീളുമെന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കൃത്യമായ സമയപരിധി അറിയിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വിശദമായി സത്യവാങ്മൂലം നല്കാൻ കോടതി നിർദേശിച്ചു.
നേരത്തെ കേസിൽ ഇത്തരത്തിലുള്ള ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിനു പിന്നാലെ പലതരത്തിലുള്ള വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here