വാരിയില്ലൊടിഞ്ഞ്, രക്തം വാർന്ന് മരണം; ബിന്ദുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻ്റെ പോസ്റ്റുമോർട്ടിലെ വിവരങ്ങൾ പുറത്ത്. ആന്തരാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതു കൊണ്ടുള്ള രക്തസ്രാവമാണ് മരണകാരണം എന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകള്‍ പൂർണ്ണമായി ഒടിഞ്ഞുവെന്നും കണ്ടെത്തൽ.

അതേസമയം സംസ്ഥാനം ഒട്ടാകെ ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധവും മാർച്ചും നടക്കുകയാണ്. ഇത് കണക്കിലെടുത്ത് ആരോഗ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ബിന്ദുവിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വാഗ്ദാനം നൽകി.

ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൻ്റെ പഴയ കെട്ടിടം ഇടിഞ്ഞ് വീണയുടൻ സ്ഥലത്തെത്തിയ വീണ ജോർജ് അടക്കം മന്ത്രിമാർ കെട്ടിടം ഉപയോഗശൂന്യമാണെന്നും അതിൽ ആരുമില്ലെന്നും ഉറപ്പിച്ച് പറഞ്ഞതോടെയാണ് രക്ഷാപ്രവർത്തനം വൈകിയത്. പിന്നീട് ഒരു മണിക്കൂറിനു ശേഷമാണ് ബിന്ദു എന്ന സ്ത്രീയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുക്കുന്നത്.

ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി. രാവിലെ മുതല്‍ വൻ ജനാവലിയാണ് അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top