കെ ഇ ഇസ്മായിലിനെ രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം; സിപിഐക്ക് സ്ഥിരം തലവേദന; എല്ലാവരുടെയും മൂക്ക് താഴേട്ടാണ് മറക്കണ്ട

കെ.ഇ. ഇസ്മായിലിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ഇസ്മായിലിനോട് അനുഭാവപൂർണമായ നിലപാടുകളാണ് സ്വീകരിച്ചു വന്നത്. എന്നാല ഇസ്മായിലിന്റെ ഭാഗത്തുനിന്നും സമാനമായ നിലപാട് ഉണ്ടായിട്ടില്ല. സിപിഐയെ നിരന്തരം പ്രതിസദണ്ഡിയിലാക്കനാണ് ഇസ്മായിൽ ശ്രമിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.

പാലക്കാട് ജില്ലയിൽ പാർട്ടിയെ കെട്ടിപടുത്തത് താനാണ് എന്നാണ് കെ. ഇ ഇസ്മായിലിൻ്റെ വാദം തെറ്റാണ്. അതിനു വേണ്ടി പരിശ്രെമിച്ച പല നേതാക്കളിൽ ഒരാൾ മാത്രമാണ് ഇസ്മായിൽ. പാർട്ടിയെ നിരന്തരം മാധ്യമങ്ങളിലൂടെ അവഹേളിച്ചു. എല്ലാവരുടെയും മൂക്ക് താഴേട്ടാണ് എന്ന് കെ. ഇ ഇസ്മായിൽ മനസിലാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിളിക്കാത്തതിൽ കെ.ഇ. ഇസ്മായിൽ പരാതി ഉന്നയിച്ചിരുന്നു. സമ്മേളനം തുടങ്ങുന്ന സമയത്ത് ആയുർവേദ ചികിത്സയ്ക്കു പോകുകയാണെന്ന് ഇസ്മായിൽ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top