കപിൽ ശർമ്മയുടെ കഫേ ആക്രമിച്ചത് ലോറൻസ് ബിഷ്ണോയ് സംഘം! കാനഡ വരെ നീളുന്ന ഗുണ്ടാബന്ധം ഞെട്ടിക്കുന്നത്

നടനും കോമേഡിയനുമായ കപിൽ ശർമ്മയുടെ കാനഡയിലെ റെസ്റ്റോറന്റിന് നേരെ നടന്ന വെടിവെപ്പിൽ പങ്കെടുത്ത രണ്ട് ഷൂട്ടർമാരെ ഡൽഹി പോലീസ് തിരിച്ചറിഞ്ഞു. സീപ്പു, ഷെറി, ദൽജോട്ട് രെഹാൽ എന്നിവരാണ് ഷൂട്ടർമാർ. ഇവർ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുള്ളവരാണെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കാനഡയിലെ സറേയിലുള്ള കപിൽ ശർമ്മയുടെ ‘കാപ്‌സ് കഫേ’ക്ക് പുറത്ത് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ബന്ധു മാൻ സിംഗ് സെഖോണിനെ ചോദ്യം ചെയ്തതിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. കഫേയ്ക്ക് നേരെ മൂന്ന് തവണ വെടിവെപ്പ് നടത്തിയ ഷൂട്ടർമാർക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും നൽകിയത് ബന്ധു മാൻ സിംഗ് സെഖോണാണ്.

ഗുണ്ടാ നേതാവായ സോനു ഖത്രിയുടെ നിർദ്ദേശപ്രകാരമാണ് ബന്ധു മാൻ സിംഗ് ആയുധങ്ങൾ കൈമാറിയത്. ഖത്രിയുടെ കസിൻസായ ദൽജോട്ടും ഷെറിയുമാണ് മൂന്ന് തവണയും വെടിയുതിർത്തത്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച പ്രധാന സൂത്രധാരൻ സീപ്പു എന്ന ഗുണ്ടയാണെന്നും പോലീസ് കണ്ടെത്തി.

ബന്ധു മാൻ സിംഗിന് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാരി ഛത എന്ന ഗുണ്ടയുമായി അടുത്ത ബന്ധമുണ്ട്. ഇയാൾ പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ്. ഇയാളുടെ സഹായത്തോടെയാണ് സിംഗ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കഫേയ്ക്ക് നേരെ പല ദിവസങ്ങളിലായി മൂന്ന് തവണയാണ് ആക്രമികൾ വെടിയുതിർത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top