യുഡിഎഫിന് വേണ്ടി മെത്രാന്മാർ; കോൺഗ്രസുകാർ തമ്മിലടി നിർത്തി മര്യാദക്ക് ഇരിക്കണമെന്ന് മാർ ക്ലിമ്മിസ്

നിയമസഭ – പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ അടുത്തതോടെ ക്രൈസ്തവ സഭകൾ യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങി. കോൺഗ്രസുകാർ തമ്മിലടി നിർത്തി തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് പ്രതിപക്ഷ നേതാവിൻ്റെ സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ക്ലിമ്മിസ് പറഞ്ഞത് മാറ്റത്തിൻ്റെ തുടക്കമായി എന്നാണ് യുഡിഎഫിൻ്റെ വിലയിരുത്തൽ. വോട്ട് ചിതറിപ്പോകാതെ കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന ചങ്ങനാശ്ശേരി മെത്രാൻ്റ ആഹ്വാനവും പോസിറ്റീവ് സിഗ്നലായാണ് കാണുന്നത്.

Also Read : രാഷ്ട്രീയപാർട്ടി രൂപീകരണത്തിൽ കത്തോലിക്കാ സഭാതലപ്പത്ത് ഭിന്നത? തലശേരി, പാലാ മെത്രാന്മാർ പറയുന്നത്….

കോൺഗ്രസുകാരെ തോൽപ്പിക്കുന്നത് കോൺഗ്രസുകാരാണെന്നും മതനിരപേക്ഷത നിലനിർത്താൻ പാർട്ടി നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും അടൂരിൽ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ വാർഷിക സമ്മേളനത്തിലാണ് സഭാ തലവനായ കർദ്ദിനാൾ മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് മാർ ക്ലിമ്മിസിൻ്റെ തുറന്നുപറച്ചിൽ. ഇന്ത്യാ മഹാരാജ്യം നിലനിൽക്കേണ്ടത് രാജ്യത്തിൻ്റെ ആവശ്യമാണെന്നും കോൺഗ്രസുകാർ ഈ യാഥാർത്ഥ്യം തിരിച്ചറിയണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു.

Also Read : ഏകീകൃത കുർബാന ചൊല്ലാത്തവരെ പുറത്താക്കുമെന്ന ഭീഷണിക്കെതിരെ 89 വൈദികർ; ‘നട്ടെല്ലിന് ഉറപ്പില്ലാത്ത മെത്രാന്മാർ സഭയെ തളർത്തി’

കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറുകയാണെന്നും, പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്നവർക്ക് ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും ചങ്ങനാശേരി മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് സൂചന. കേരള കോൺഗ്രസുകൾ യോജിക്കണമെന്നും മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് മടങ്ങണമെന്നും ഉള്ള വികാരം സഭാതലപ്പത്ത് പലർക്കുമുണ്ട്. ഇതിനായുള്ള ഇടപെടലുകൾ പുരോഗമിക്കുമ്പോഴാണ് വിമർശനാത്മക തുറന്നുപറച്ചിൽ.

കേരള കോൺഗ്രസ്‌ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ഡോ. ജോബിൻ എസ്.കൊട്ടാരം രചിച്ച ‘പി.ജെ. ജോസഫ്; കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി’ എന്ന ജീവചരിത്രഗ്രന്ഥം അതിരൂപതാ ആസ്ഥാനത്ത് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top