മോശം റോഡുകൾ ഒഴിവാക്കാൻ ചാർട്ടേഡ് വിമാനം! 47 കോടിയുടെ ആകാശയാത്രയെ പരിഹസിച്ച് ബിജെപി

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിമാന, ഹെലികോപ്റ്റർ യാത്രകൾക്കായി സംസ്ഥാന ഖജനാവിൽ നിന്ന് 47 കോടിയിലധികം രൂപ ചെലവഴിച്ചു എന്ന കണക്കുകൾ പുറത്തുവന്നത് വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനവുമായി ബിജെപി രംഗത്തെത്തിയത്.

സാമൂഹ്യവാദി (സമാജ്‌വാദി) എന്ന് പറഞ്ഞിരുന്ന സിദ്ധരാമയ്യ ഇപ്പോൾ ആഡംബരവാദി (മജാവാദി) ആയി മാറി എന്നാണ് ബിജെപി നേതാവ് സിടി രവി പരിഹസിച്ചത്. റോഡുകൾ മോശമായതുകൊണ്ടാണ് മുഖ്യമന്ത്രി വിമാനം ഉപയോഗിക്കുന്നത്. എന്നാൽ, ഇതിന്റെ പണം സാധാരണക്കാർ കൊടുക്കേണ്ടി വരുന്നു എന്നും ബിജെപി ആരോപിച്ചു.

വിമർശനങ്ങളോട് പ്രതികരിച്ചു കൊണ്ട് കോൺഗ്രസ്സും രംഗത്തെത്തി. ‘മുഖ്യമന്ത്രിക്ക് 79 വയസ്സായി. അദ്ദേഹം ഔദ്യോഗിക യാത്രകൾക്ക് വേണ്ടി മാത്രമാണ് വിമാനം ഉപയോഗിക്കുന്നത്. ഇതിൽ എന്താണ് തെറ്റ്? പ്രധാനമന്ത്രി ചെലവഴിക്കുന്ന ആയിരക്കണക്കിന് കോടികളെ അപേക്ഷിച്ച് ഇത് വലിയ തുകയല്ല’ എന്നാണ് സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവും കോൺഗ്രസ് എംഎൽഎയുമായ ബസവരാജ് രായ റെഡ്ഡി പറഞ്ഞത്.

2023-24 സാമ്പത്തിക വർഷം മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനങ്ങൾക്കായി 12.23 കോടി രൂപയാണ് ചെലവഴിച്ചത്. 2024-25 ആയതോടെ അത് 21.11 കോടി രൂപയായി വർദ്ധിച്ചു. ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, കലബുറഗി എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് ഇതിൽ പ്രധാനം. 2025 ഒക്ടോബർ-നവംബർ മാസങ്ങളിൽ മാത്രം ചാർട്ടേഡ് സർവീസുകൾക്കായി 14.03 കോടി രൂപ അധികമായി ചെലവഴിച്ചു എന്നും സർക്കാർ പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top