പന്നിക്കൂട്ടങ്ങൾ ജാഗ്രതൈ… പ്രകോപന പോസ്റ്റുമായി ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ ഭാര്യ; കെ സുരേന്ദ്രനും പിന്തുണ

സി കൃഷ്ണകുമാറിനെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ ഭീഷണിയുടെ സ്വരത്തില്‍ പ്രതികരണവുമായി ഭാര്യയും ബിജെപി നേതാവുമായ വിഎസ് മിനിമോള്‍. സി കൃഷ്ണ കുമാറിനേയും കെ സുരേന്ദ്രനേയും പരാമര്‍ശിച്ച് തുടങ്ങുന്ന പോസ്റ്റില്‍, നല്ല ഇരുമ്പ് ചൂളയില്‍ കാച്ചിക്കുറുക്കിയെടുത്ത മൂര്‍ച്ചയുള്ള ആയുധങ്ങളാണ് ഇവർ രണ്ടുമെന്നും, ഇവരൊന്ന് വീശിയാല്‍ പിന്നെ രണ്ടായിട്ടേ കാണൂ എന്നും പറയുന്നു.

കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സികെയും (സി കൃഷ്ണകുമാർ) കെഎസും (കെ സുരേന്ദ്രൻ) എന്നാണ് മിനി വിശേഷിപ്പിച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍ ആയ അഗ്നി ആകാശചരിത്രത്തില്‍ ഉണ്ടെങ്കില്‍ ഇവിടെ ഇവരുണ്ടെന്നും പന്നിക്കൂട്ടങ്ങള്‍ ജാഗ്രത പാലിക്കണം എന്നുമുള്ള പ്രകോപനം ഉന്നയിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

മിനിയുടെ അടുത്തബന്ധുവാണ് കൃഷ്ണ കുമാറിനെതിരെ പരാതിയുമായി രംഗത്തുള്ളത്. സ്വത്ത് തര്‍ക്കത്തില്‍ മര്‍ദ്ദിച്ചു എന്നും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതി നേരത്തെ ഉയര്‍ന്നതാണെന്നും കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണ് എന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സികെയും കെഎസും. നല്ല ഇരുമ്പ് ചൂളയില്‍ കാച്ചിക്കുറുക്കി എടുത്ത് കനലും, കനല്‍കൊണ്ടും തീയേറ്റും പഴുത്തുപാകം വന്ന നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍, ഇതുവെച്ച് ഒന്ന് വീശിയാല്‍ പിന്നെ രണ്ടായിട്ടേ കാണൂ, ഓര്‍ക്കുന്നത് നല്ലതാണ്. ബാലിസ്റ്റിക് മിസൈലുകള്‍ ആയ അഗ്‌നി 5ഉം, അഗ്‌നി Pയും ആകാശ ചരിത്രത്തില്‍ ഉണ്ടെങ്കില്‍ ഇവിടെയും ഇവരെ ഉള്ളൂ… പന്നിക്കൂട്ടങ്ങള്‍ ജാഗ്രത

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top