ബിജെപി കൗൺസിലറുടെ ആത്മഹത്യാ; പാർട്ടിക്ക് കുരുക്കാകുമോ?
September 20, 2025 12:04 PM

ബിജെപി കൗൺസിലർ അനിൽ കുമാർ ജീവനൊടുക്കി. തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ കുമാറാണ് പാർട്ടി നേതൃത്വത്തിനെതിരെ കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തത്. ബിജെപിക്ക് സ്വാധീനമുള്ള വലിയശാല ഫാം ടൂർ സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന ആരോപണം കുറിപ്പിലുണ്ട്. കൗൺസിലർ ഓഫീസിലാണ് ആത്മഹത്യ ചെയ്ത നിലയിൽ അനിൽ കുമാറിനെ കണ്ടെത്തിയത്.
താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. കോർപ്പറേഷനിൽ ബിജെപി സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു മരിച്ച അനിൽകുമാർ. സംഘടനയ്ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിയതിനു ശേഷം കൗൺസിലർ ആത്മഹത്യ ചെയ്ത സംഭവം ജില്ലയിലെ ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here