സുരേഷ് ഗോപിയെ വേട്ടയാടിയപ്പോൾ ഇവർ എവിടെയായിരുന്നു; ലക്ഷ്യം കൊല്ലം സീറ്റ്; ഉർവശിക്കെതിരെ ബിജെപി ഹാൻഡിൽസ്

ദേശീയ അവാർഡ്‌ നിർണയത്തിൽ വീഴ്‌ചകളുണ്ടായെന്ന ശക്തമായ അഭിപ്രായമാണ് കഴിഞ്ഞ ദിവസം ഉർവശി മാധ്യമങ്ങളുമായി പങ്കുവെച്ചത്. എന്താണ്‌ അവാർഡിന്റെ മാനദണ്ഡമെന്ന്‌ അറിയണമെന്ന്‌ സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ്‌ ജേതാവായ ഉർവശി ചോദ്യം ഉയർത്തിയിരുന്നു. അവാർഡ്‌ നിർണയിച്ചതിന്റെ വിശദാംശങ്ങൾ ആരെങ്കിലും പറഞ്ഞു തരണം. കേന്ദ്രസർക്കാരായാലും അതുപറയാൻ ബാധ്യസ്ഥരാണ്‌. സുരേഷ്‌ ഗോപിയൊക്കെ നിൽക്കുകയല്ലേ. അദ്ദേഹം ചോദിച്ച്‌ പറയട്ടെഎന്നും ഉർവശി പറഞ്ഞിരുന്നു. അങ്ങനെ വന്ന് വാങ്ങി കൊണ്ടുപോകാൻ ഇത്‌ പെൻഷൻ കാശല്ലല്ലോ എന്നും ഉർവശി പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ സുരേഷ് ഗോപിക്കെതിരായ പരാമർശത്തിൽ കലി ഇളകിയിരിക്കുകയാണ് ബിജെപിക്കാർക്ക്. ഒറ്റയ്ക്ക് കിടന്ന് ട്രോളും വാങ്ങി സകലമാന പത്രക്കാരുടെ ചൊറിച്ചിലും സഹിച്ച്, സകല രാഷ്ട്രിയക്കാരുടേ പരിഹാസവും ഏറ്റുവാങ്ങി രണ്ട് തവണ തോറ്റിട്ടും വീണ്ടും നിന്ന് ജയിച്ചപ്പോൾ, ചോദിച്ചിട്ട് പറയണമെന്ന് പറഞ്ഞ ഉർവശിയും സംഘവും എവിടെയായിരുന്നു. ഒരു വരി എഴുതി അദ്ദേഹത്തെ പിന്തുണച്ചിരുന്നില്ല ഈ പറയുന്നവർ ആരും. ഇപ്പോൾ അദ്ദേഹം ചോദിച്ചിട്ട് പറയണമെന്നതിൽ നാണം ഇല്ലേ. ചോദിച്ച് വാങ്ങണ്ട സമയത്ത് കുപ്പിയുടേ തലയും എണ്ണി നടന്നു. വടി കുത്തി നടക്കുന്ന സമയത്ത് വിളിച്ച് കൊടുത്തപ്പോൾ ചട്ടം പടിപ്പിക്കാൻ വരണ്ട. കിട്ടിയത് വാങ്ങി ഇരിക്കുക. അല്ലേൽ പഴയതുപോലേ അവാർഡ് ബഹിഷ്കരണ കമ്മറ്റിയിൽ ജോയിൻ ചെയ്യുക. പണ്ട് കിട്ടാതിരുന്നപ്പോൾ മിണ്ടാതാരിക്കാൻ വാങ്ങിയ അതേ ബ്രാൻഡ് മരുന്ന് തന്നേ വാങ്ങി ഉപയോഗിക്കുക. ഇപ്പോൾ കേദ്രസർക്കാരിനു എതിരെ നടത്തുന്ന വിമർശനത്തിന് പിന്നിൽ കൊല്ലത്തെ ഒരു സീറ്റാണ് ലക്ഷ്യം, തുടങ്ങി രൂക്ഷമായ ആക്രമണമാണ് ബിജെപി സൈബർ ഹാൻഡിലുകൾ പടച്ചുവിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top