ബ്രാഹ്‌മണ ക്ഷേമത്തിന് എല്ലാ സര്‍ക്കാരുകളും പ്രവര്‍ത്തിക്കണം; ജാതി പരാമര്‍ശം നടത്തി ബിജെപി മുഖ്യമന്ത്രി

സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്ന ബ്രാഹ്‌മണര്‍ക്കായി എല്ലാ സര്‍ക്കാരുകളും പ്രവര്‍ത്തിക്കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ പരാമര്‍ശം വിവാദത്തില്‍. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ജാതിപരാമര്‍ശം നടത്തി എന്നാണ് വിമര്‍ശനം ഉയരുന്നത്. ഡല്‍ഹി പിതംപുരയില്‍ ശ്രീ ബ്രാഹ്‌മിണ്‍ സഭ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ബ്രാഹ്‌മിണ്‍ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം വന്നത്.

ബ്രാഹ്‌മണര്‍ മാത്രമാണ് സമൂഹത്തില്‍ അറിവിന്റെ ദീപം തെളിയിക്കുന്നത്. ബ്രാഹ്‌മണര്‍ വിശുദ്ധഗ്രന്ഥങ്ങളെ മാത്രമല്ല, ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വിശുദ്ധഗ്രന്ഥങ്ങളിലൂടെയും മാത്രമേ ഇന്ന് നമുക്ക് രാജ്യത്തെ സംരക്ഷിക്കാനാകൂ എന്നും പ്രസംഗിച്ച് രേഖാ ഗുപ്ത കത്തിക്കയറി. ഡല്‍ഹിയിലെ മുന്‍ സര്‍ക്കാരുകള്‍ ഒന്നും ബ്രാഹ്‌മണര്‍ക്കായി പ്രവര്‍ത്തിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ഓരോ സമുദായത്തിനും തുല്യ അവസരങ്ങള്‍ നല്‍കണം. സമൂഹത്തിന് അവര്‍ നല്‍കുന്ന സംഭാവനകളെ ആദരിക്കുകയും വേണം. അതാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് കൂടി പറഞ്ഞാണ് രേഖ പ്രസംഗം അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top