SV Motors SV Motors

ഭരണഘടനയിൽ നിന്ന് ‘മതേതരത്വവും’ ‘സോഷ്യലിസവും’ ഒഴിവാക്കി; സർക്കാറിന്റെ നീക്കം സംശയാസ്പദമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായി എം.പിമാർക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘മതേതരത്വം’, ‘സോഷ്യലിസം’ എന്നീ വാക്കുകൾ ഒഴിവാക്കിയതായി ആരോപണം. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മെയ് 28 നാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

‘ഇന്നലെ പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് ഞങ്ങൾ നടന്നുകയറുമ്പോൾ ഒപ്പമുണ്ടായിരുന്ന ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. ഈ രണ്ട് വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയില്ലായെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കേന്ദ്ര സർക്കാർ തന്ത്രപൂർവം വരുത്തിയ മാറ്റമാണിത്.

പാർലമെന്‍റിൽ ഇന്നലെ തന്നെ ഇക്കാര്യം ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ അതിനുള്ള അവസരം പോലും ലഭിച്ചില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നു ഞങ്ങൾക്കറിയാം. ഇപ്പോൾ നൽകിയ ഭരണഘടനയിൽ ആ വാക്കുകൾ ഇല്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്. കേന്ദ്ര സർക്കാറിന്‍റെ ഉദ്ദേശ്യം സംശയാസ്പദമാണ്’ – അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top