‘മോദി കഴിഞ്ഞാൽ ഗംഭീർ’; ശശി തരൂരിന്റെ പുകഴ്ത്തലിൽ കോൺഗ്രസിനെ ട്രോളി ബിജെപി; ഫത്‌വ ഉടൻ വരുമെന്ന് പരിഹാസം

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്ന വ്യക്തി ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. നാഗ്പൂരിൽ വെച്ച് തന്റെ പഴയ സുഹൃത്തായ ഗംഭീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തരൂർ പ്രശംസയുമായി രംഗത്തെത്തിയത്. എന്നാൽ തരൂരിന്റെ ഈ പരാമർശത്തെ ആയുധമാക്കി കോൺഗ്രസിനെ പരിഹസിക്കുകയാണ് ബിജെപി നേതൃത്വം.

“നാഗ്‌പൂരിൽ എന്റെ പഴയ സുഹൃത്ത് ഗൗതം ഗംഭീറുമായി നടത്തിയ തുറന്ന ചർച്ചകൾ ഏറെ ആസ്വാദ്യകരമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ഇന്ത്യൻ ടീമിന്റെ കോച്ചായിരിക്കുന്നതാണ്. കോടിക്കണക്കിന് ആളുകൾ ദിവസവും വിലയിരുത്തുമ്പോഴും അതൊന്നും ബാധിക്കാതെ കൂളായി ജോലി ചെയ്യുന്ന ഗംഭീറിന്റെ നേതൃമികവിനെ അഭിനന്ദിക്കുന്നു,” എന്ന് തരൂർ എക്സിൽ കുറിച്ചു.

തരൂരിന്റെ ഈ പുകഴ്ത്തലിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല രംഗത്തെത്തി. രാജ്യത്തേക്കാൾ ഉപരി കുടുംബ താൽപ്പര്യങ്ങൾ നോക്കുന്ന കോൺഗ്രസ് പാർട്ടി, മോദിയാണ് ഏറ്റവും കഠിനാധ്വാനി എന്ന തരൂരിന്റെ പ്രസ്താവന എങ്ങനെ സഹിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

“തരൂർ നാഗ്‌പൂരിൽ പോകുന്നു, ഗംഭീറിനെ കണ്ട് പുകഴ്ത്തുന്നു, പ്രധാനമന്ത്രിയുടെ ജോലി ഏറ്റവും ബുദ്ധിമുട്ടുള്ളതാണെന്ന് സമ്മതിക്കുന്നു. ഇതിൽ കൂടുതൽ കോൺഗ്രസിനെ പ്രകോപിപ്പിക്കാൻ മറ്റെന്താണ് വേണ്ടത്? തരൂരിനെതിരെ കോൺഗ്രസ് പാർട്ടി ഉടൻ ഒരു ‘ഫത്‌വ’ പുറപ്പെടുവിക്കുമോ എന്നാണ് ഞാൻ ചിന്തിക്കുന്നത്,” പൂനവാല പരിഹസിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top