വേടന്റെ പാട്ടിനെതിരെ പരാതിയുമായി ബിജെപി; റിപ്പോർട്ട് തേടി ഗവർണർ

റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ പരാതിക്ക് മേൽ റിപ്പോർട്ട് തേടി ഗവർണർ. യൂണിവേഴ്സിറ്റി ചാൻസലർ ഡോ. പി.രവീന്ദ്രനോടാണ് റിപ്പോർട്ട് നൽകാൻ ഗവർണർ ഉത്തരവിട്ടത്.

Also Read : വേടന്‍ മോദിയെ കുറിച്ച് പാടി, അധിക്ഷേപിച്ചു; എന്‍ഐഎക്ക് പരാതി നല്‍കി ബിജെപി

ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്തകത്തിലാണ് വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ ‘ഭൂമി നീ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത പോപ്പ് ഗായകൻ മൈക്കൽ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യമാണ് സിലബസിൽ ഉള്ളത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാളം റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യമാണ് പഠനം.

Also Read : വേടന്‍ ഇറക്കുന്നത് ജാതി കാര്‍ഡ്; സഞ്ചരിക്കുന്ന രാഷ്ട്രീയബോധത്തിന് പിന്നില്‍ സാമ്പത്തിക താല്‍പര്യം; ഇന്റര്‍വ്യൂവില്‍ എസ്‌സി, എസ്ടിക്കാരെ അപമാനിച്ചോ ?

ലഹരി ഉപയോഗിച്ചതിനെ തുടർന്ന് അറസ്റ്റിലായിരുന്ന വേടൻ്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പരാതി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ. അനുരാജ് നേരത്തെ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന് കത്ത് നൽകിയിരുന്നു.

Also Read : റാപ്പര്‍ വേടന്റേത് തുണിയില്ലാ ചാട്ടം; ഇത് പട്ടികജാതിക്കാരന്റെ കലയല്ല; അധിക്ഷേപ പരാമര്‍ശവുമായി കെപി ശശികല

കഞ്ചാവ് പോലുള്ള ലഹരിവസ്‌തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടൻ. വേടൻ്റെ പല വീഡിയോകളും മദ്യപാന രംഗങ്ങൾ നിറഞ്ഞതാണ് ആ പാട്ടുകൾ കുട്ടികളെ പഠിപ്പിച്ചാൽ അയാൾ ജീവിതത്തിൽ പിന്തുടരുന്ന തെറ്റായ ശീലങ്ങൾ പകർത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കൽ കൂടിയാകുമെന്ന് ആശങ്കയുണ്ട് -എന്ന് സിൻഡിക്കറ്റംഗം കത്തിൽ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top