സുരേഷ് ഗോപിക്ക് വോട്ടിട്ടത് ആരൊക്കെ?; ‘ജയിക്കേണ്ട സീറ്റില്‍ പുറത്ത് നിന്ന് ആളെക്കൊണ്ടുവന്ന് വോട്ട് ചെയ്യിക്കും’; ഗോപാലകൃഷ്‌ണൻ

തൃശ്ശൂരിൽ പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് സമ്മതിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണ്‌ണൻ. സുരേഷ് ഗോപിയുടെ വിജയത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.

Also Read : പുലിപല്ല് സുരേഷ് ഗോപിക്ക് പുലിവാലാകുമോ? ബിജെപി നേതാക്കളുടെ മൊഴിയെടുക്കാൻ വനംവകുപ്പ്

‘ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്‌മീരിൽനിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും. നിയമസഭയിൽ ഇത്തരത്തിൽ വോട്ട് ചെയ്യിപ്പിക്കാൻ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ല. ലോക്സ‌ഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയിൽ ആ സമയത്ത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.’

Also Read : കത്തു ചോര്‍ച്ചയിൽ എൽഡിഎഫിൽ അസ്വസ്ഥത; സിപിഎമ്മിലെ പുതിയ വിഭാഗീയത മൂന്നാംടേം കളയുമെന്ന ആശങ്കയില്‍ ഘടകകക്ഷികള്‍

ഒരു മണ്ഡലത്തിലുള്ള വോട്ടർമാരുടെ രാഷ്ട്രീയ താൽപര്യത്തെ സംഘടനാ ശക്തി കൊണ്ട് മറി കടക്കുന്ന രീതി ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ മിക്കതും രഹസ്യമായി ഇത്തരം പ്രവർത്തങ്ങൾ നടത്താറുണ്ടെങ്കിലും ധാർമിക മൂല്യങ്ങൾ മുൻനിർത്തി വോട്ട് ചേർക്കലിനെ പരസ്യമായി പ്രോത്സാഹിപ്പിക്കാറില്ല. തൃശ്ശൂരിൽ സുരേഷ് ഗോപി 74,682 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019-ൽ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോൺഗ്രസിന് 2024-ൽ 3.27 ലക്ഷം ആയി കുറയുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top